Categories: Sports

ധോണിയെ കുറിച്ച് തുറന്നടിച്ചു ദക്ഷിണേന്ത്യൻ ക്രിക്കറ്റ്‌ താരം കേഴ്സ്റ്റന്‍ ഗാരി

കേപ്ടൗണ്‍ : 2011ല്‍ ഇന്ത്യ ലോകകകപ്പ് നേടുന്ന സമയത്ത് ഗാരി കേഴ്സ്റ്റണായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ക്യാപ്റ്റനായിരുന്ന ധോണിയും തമ്മിലുള്ള അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നത് ക്രിക്കറ്റ് ആരാധകരില്‍ അറിയാത്തവര്‍ കുറവാണ്. ഇപ്പോള്‍ ഇരുവരു തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം തന്നെ വെളിപ്പെടുത്തുകയാണ്. ഒരു യുട്യൂബ് ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കേഴ്സ്റ്റന്‍.

2011 ലോകകപ്പിനു മുമ്പ് നടന്ന ഒരു സംഭവമാണ് കേഴ്സ്റ്റണ്‍ ഉദാഹരണമായെടുത്തത്. സംഭവം ഇങ്ങനെ… ”ധോണിയൊരു മികച്ച ക്യാപ്റ്റനാണെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അതിനപ്പുറത്ത് അദ്ദേഹം വളരെയധികം വിശ്വസ്തനുമായിരുന്നു. ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബെംഗളൂരുവിലുള്ള ഒരു എയര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം കിട്ടി.

എന്നാല്‍ വിദേശിയായതിനാല്‍ ഞാന്‍ ഉള്‍പ്പെടെ പാഡി അംപ്ടണ്‍, എറിക് സിമ്മണ്‍സ് എന്നിവര്‍ക്ക് സ്‌കൂളിലേക്ക് പ്രവേശനം അനുവദിച്ചില്ല. ഞങ്ങളെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അറിഞ്ഞയുടന്‍ ധോണി ആ ട്രിപ്പ് തന്നെ റദ്ദാക്കി. അന്ന് ധോണി ഇവരെല്ലാം എന്റെ ആളുകളാണെന്നാണ് പറഞ്ഞത്. ഇവരെ പ്രവേശിപ്പിക്കില്ലെങ്കില്‍ ഞങ്ങളാരും അങ്ങോട്ട് വരുന്നില്ലെന്നും ധോണി മറുപടി പറഞ്ഞു.”

ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മാന്യരായ വ്യക്തികളില്‍ ഒരാളാണ് ധോണിയെന്നും ധോണിയുമായി തനിക്കുണ്ടായിരുന്ന വ്യക്തിബന്ധം ഇന്ത്യന്‍ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വളരെയധികം സഹായകരമായിരുന്നുവെന്നും കേഴ്സ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

9 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

9 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

12 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

15 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

20 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

22 hours ago