ഹൈദരാബാദ് : രാജ്യത്തെ ഏറ്റവും സമ്പന്നമായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ചെയർമാനെതിരെ വീണ്ടും വിവാദം. ആന്ധ്ര മുഖ്യമന്ത്രി വൈ. എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതാവും അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ എഴുപത്തിയൊന്നാം ജന്മദിന ചടങ്ങില്‍ ചെയർമാൻ കുടുംബസമേതം പങ്കെടുത്തിരുന്നു. ഇവിടം ചെയർമാന്റെ ഭാര്യ സ്വർണ്ണലത കൈയിൽ ബൈബിളുമായി വന്നതാണ് ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത് . ഇതോടെ ദേവസ്ഥാനം ചെയർമാന്റെയും കുടുംബത്തിന്റെയും മതവിശ്വാസത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്.
തിരുപ്പതി ദേവസ്ഥാനം ചെയർമാനായി മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഢിയുടെ അമ്മാവൻ മുൻ ഓങ്കോളെ എം പി വൈ വി സുബ്ബറെഡ്ഢി അധികാരത്തിൽ ഏറിയപ്പോൾ മുതൽ ആരംഭിച്ചതാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മതവിശ്വാസത്തെ ചൊല്ലിയുള്ള വിവാദം. സുബ്ബറെഡ്ഢി ക്രിസ്ത്യാനിയായി മതപരിവർത്തനം നടത്തിയെന്നും ക്രിസ്ത്യൻ പ്രാർത്ഥനകളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു ആരോപണം. ഇതേ തുടർന്ന് അദ്ദേഹത്തിനെതിരെ അന്ന് ഒരു വലിയ പ്രതിഷേധം തന്നെ ഉടലെടുത്തിരുന്നു. തുടർന്ന് അന്ന് അദ്ദേഹം
ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. താൻ ഒരു ഹിന്ദുമത വിശ്വാസിയാണെന്നും ക്രിസ്ത്യാനിയായി മതപരിവർത്തനം ചെയ്തില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം . എന്നാലിപ്പോൾ മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ എഴുപത്തിയൊന്നാം ജന്മദിന ചടങ്ങില്‍ അദ്ദേഹവും കുടുംബവും ബൈബിളുമായി എത്തിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വീണ്ടും വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.
ചെയർമാൻ വൈ വി സുബ്ബറെഡ്ഢി ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നും തിരുപ്പതി ദേവസ്ഥാനത്തിന്റെ ചുമതലയുള്ളയാളുടെ ഭാര്യ എങ്ങനെയാണ് കൈയില്‍ ബൈബിളേന്തി, പ്രാര്‍ത്ഥനാ വാക്യങ്ങള്‍ ഉരുവിടുന്നതെന്നും ജനസേന പാര്‍ട്ടിയുടെ വക്താവ് ചോദിക്കുന്നു. ചെയര്‍മാനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ആന്ധ്ര മുഖ്യമന്ത്രിയുടെ ഭരണത്തിൽ മതപരിവർത്തനം ഭീകരമായി നടക്കുന്നതായി ഹിന്ദു സംഘടനകൾ പരാതിപ്പെടുതിനിടെയാണ് ഇപ്പോൾ വീണ്ടും അദ്ദേഹത്തിന്റെ അടുത്തബന്ധുവായ സുബ്ബറെഡ്‌ഡിക്കെതിരെ വിവാദം കനക്കുന്നത് എന്നത് ശ്രദ്ധേയം
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…