Friday, May 3, 2024
spot_img

തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്റെ ഭാര്യയുടെ കൈയിൽ ബൈബിൾ;ചെയർമാനും കുടുംബവും ഹിന്ദുമതത്തെ അപമാനിക്കുന്നതായി ആരോപണം; ആന്ധ്രാപ്രദേശിൽ വിവാദം കൊഴുക്കുന്നു

ഹൈദരാബാദ് : രാജ്യത്തെ ഏറ്റവും സമ്പന്നമായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ചെയർമാനെതിരെ വീണ്ടും വിവാദം. ആന്ധ്ര മുഖ്യമന്ത്രി വൈ. എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതാവും അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ എഴുപത്തിയൊന്നാം ജന്മദിന ചടങ്ങില്‍ ചെയർമാൻ കുടുംബസമേതം പങ്കെടുത്തിരുന്നു. ഇവിടം ചെയർമാന്റെ ഭാര്യ സ്വർണ്ണലത കൈയിൽ ബൈബിളുമായി വന്നതാണ് ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത് . ഇതോടെ ദേവസ്ഥാനം ചെയർമാന്റെയും കുടുംബത്തിന്റെയും മതവിശ്വാസത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്.

തിരുപ്പതി ദേവസ്ഥാനം ചെയർമാനായി മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഢിയുടെ അമ്മാവൻ മുൻ ഓങ്കോളെ എം പി വൈ വി സുബ്ബറെഡ്ഢി അധികാരത്തിൽ ഏറിയപ്പോൾ മുതൽ ആരംഭിച്ചതാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മതവിശ്വാസത്തെ ചൊല്ലിയുള്ള വിവാദം. സുബ്ബറെഡ്ഢി ക്രിസ്ത്യാനിയായി മതപരിവർത്തനം നടത്തിയെന്നും ക്രിസ്ത്യൻ പ്രാർത്ഥനകളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു ആരോപണം. ഇതേ തുടർന്ന് അദ്ദേഹത്തിനെതിരെ അന്ന് ഒരു വലിയ പ്രതിഷേധം തന്നെ ഉടലെടുത്തിരുന്നു. തുടർന്ന് അന്ന് അദ്ദേഹം
ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. താൻ ഒരു ഹിന്ദുമത വിശ്വാസിയാണെന്നും ക്രിസ്ത്യാനിയായി മതപരിവർത്തനം ചെയ്തില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം . എന്നാലിപ്പോൾ മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ എഴുപത്തിയൊന്നാം ജന്മദിന ചടങ്ങില്‍ അദ്ദേഹവും കുടുംബവും ബൈബിളുമായി എത്തിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വീണ്ടും വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.

ചെയർമാൻ വൈ വി സുബ്ബറെഡ്ഢി ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നും തിരുപ്പതി ദേവസ്ഥാനത്തിന്റെ ചുമതലയുള്ളയാളുടെ ഭാര്യ എങ്ങനെയാണ് കൈയില്‍ ബൈബിളേന്തി, പ്രാര്‍ത്ഥനാ വാക്യങ്ങള്‍ ഉരുവിടുന്നതെന്നും ജനസേന പാര്‍ട്ടിയുടെ വക്താവ് ചോദിക്കുന്നു. ചെയര്‍മാനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ആന്ധ്ര മുഖ്യമന്ത്രിയുടെ ഭരണത്തിൽ മതപരിവർത്തനം ഭീകരമായി നടക്കുന്നതായി ഹിന്ദു സംഘടനകൾ പരാതിപ്പെടുതിനിടെയാണ് ഇപ്പോൾ വീണ്ടും അദ്ദേഹത്തിന്റെ അടുത്തബന്ധുവായ സുബ്ബറെഡ്‌ഡിക്കെതിരെ വിവാദം കനക്കുന്നത് എന്നത് ശ്രദ്ധേയം

Related Articles

Latest Articles