മുംബൈ : ഹിന്ദി സീരിയല്‍ നടി സേജല്‍ ശര്‍മ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ ആദിത്യ വസിഷ്ഠ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത് . ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് പൊലീസ് കേസെടുത്തു . താനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ മോഡലും ജിം ട്രെയിനറുമായ ആദിത്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ജനുവരി 24നാണ് സേജലിനെ തന്‍റെ അപ്പാര്‍ട്മെന്‍റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . അന്നേ ദിവസം ഇവര്‍ ആകെ സംസാരിച്ചത് ആദിത്യയുമായി മാത്രമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സേജല്‍ ജീവനൊടുക്കിയ അതേ ദിവസം ആദിത്യ ഇവരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നു എന്നും ഇതാകാം കടുത്ത നടപടിയെടുക്കാന്‍ താരത്തെ പ്രേരിപ്പിച്ചതെന്നും ചില പൊലീസുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
വിഷാദ രോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആദ്യം അഭ്യൂഹങ്ങള്‍ പ്രചരിച്ചതെങ്കിലും പിന്നീട് സേജലിന്‍റെ അമ്മ തന്നെ പരാതിയുമായി എത്തിയതോടെ ഏപ്രിലില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മകളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു നല്‍കാമെന്ന് വാക്കു നല്‍കി ആദിത്യ സേജലിനെ വശത്താക്കിയെടുത്തു എന്നാണ് അമ്മ പരാതി നൽകിയിരിക്കുന്നത് .
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…