Categories: IndiaKeralaPolitics

സർക്കാരിന്റെ കള്ളക്കളി കയ്യോടെ പിടിച്ചു.ടെൻഡർ ഉണ്ടാക്കിയത്,അദാനിയുടെ മരുമകളുടെ കമ്പനി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് നിയമപരമായി ടെണ്ടറിലൂടെ അദാനി ഗ്രൂപ്പ് നേടിയതിനെതിരേ അന്ധമായ രാഷ്ട്രീയ വിമർശനം ഉയർത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളി പുറത്ത്. വിമാനത്താവളത്തിന്റെ ലേല നടപടികള്‍ക്കായി കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കെഎസ്‌ഐഡിസിക്ക് വേണ്ടസഹായങ്ങള്‍ നല്‍കിയത് രണ്ടു കമ്പനികളാണ് കെപിഎംജിയും മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പും.

സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പ് നിയമസഹായമാണു നല്‍കിയത്. എന്നാല്‍, ഈ നിയമസ്ഥാപനത്തിന്റെ പാര്‍ട്‌നര്‍മാരില്‍ ഒരാളാണ് അദാനി ഗ്രൂപ്പ് ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഭാര്യ പരീതി അദാനി. സിഎഎം ഗ്രൂപ്പിന്റെ മാനേജിങ് പാര്‍ട്ണര്‍ സിറിള്‍ ഷ്രോഫിന്റെ മകളും ഈ ഗ്രൂപ്പിന്റെ പാര്‍ട്ണറുമായ പരീതി അദാനിയുടെ മരുമകളാണെന്ന് അറിയാതെ ആണോ കേരള സര്‍ക്കാര്‍ അദാനി ഗ്രൂപ്പ് പങ്കെടുക്കുന്ന ലേലത്തിലെ തുക നിര്‍ണയിക്കാന്‍ ഈ കമ്പനിയിസെ തെരഞ്ഞെടുത്ത് എന്നാണ് ഇനി അറിയേണ്ടത്. പ്രഫഷണല്‍ ഫീ ഫോര്‍ ബിഡിങ് ലേലനടപടികളില്‍ ഔദ്യോഗിക സഹകരണത്തിനുള്ള പ്രതിഫലമായി 57 ലക്ഷം രൂപയാണ് ഈ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയത്. ഈ നിയമസ്ഥാപനമാണ് ലേലത്തുക ഉള്‍പ്പെടെ നിര്‍ണയിക്കുന്നതില്‍ സഹായം നല്‍കിയത്. ലേലത്തില്‍ സഹായിച്ച കമ്പനികള്‍ക്ക് രണ്ടരക്കോടിയിലധകം തുക നല്‍കിയതിന്റെ വിവരാവകാശ രേഖയും പുറത്തുവന്നിരുന്നു. ഇതില്‍ നിന്നും ലേലത്തുക അടക്കം കാര്യങ്ങള്‍ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പിന് അറിയാമായിരുന്നെന്ന് വ്യക്തമാണ്. കേരള സര്‍ക്കാര്‍ ക്വാട്ട് ചെയ്തതിനേക്കള്‍ യാത്രക്കാരില്‍ ഒരാള്‍ക്ക് 33 രൂപയോളം രൂപയോളം അധികമാണ് അദാനി ഗ്രൂപ്പ് ക്വാട്ട് ചെയ്തത്. ലേലത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 168 രൂപയും കേരളം 135 രൂപയും വാഗ്ദാനം ചെയ്തത് വിമാനത്താവളം അദാനി കൊണ്ടുപോയത്. കെഎസ്‌ഐഡിസി നേരിട്ടാണോ അതോ കെ.പിഎംജി വഴിയാണോ അദാനിയുടെ മരുമകളുടെ കമ്പനിക്ക് നിര്‍ണായകമായ ലേലനടപടികളുടെ ഉത്തരവാദിത്വം നല്‍കിയതെന്ന് പിണറായി വിശദീകരിക്കേണ്ടി വരും.

B4 Admin

Recent Posts

ഗായിക റിമി ടോമി വിവാഹിതയായി മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ലിബിൻ മാത്യുവിന്റെ ജീവിതസഖിയായി താരം!

മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…

2 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്: മികച്ച താരിഫ് ആനുകൂല്യങ്ങളോടെ ആഗോള വാണിജ്യ രംഗത്ത് ഭാരതം വീണ്ടും മുൻപന്തിയിൽ!

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…

2 hours ago

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഏഷ്യൻ ചാമ്പ്യന്മാർ; ക്രിക്കറ്റ് മൈതാനത്തെ ആധിപത്യം വീണ്ടും ഉറപ്പിച്ച് യങ് ടൈഗേഴ്സിന്റെ മിന്നുന്ന വിജയം!

കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…

2 hours ago

വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ഭാരതം: രോഗനിർണ്ണയം ഇനി ശ്വാസത്തിലൂടെ സാധ്യമാക്കുന്ന നൂതന ഒപ്റ്റിക്കൽ സെൻസർ വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ!

ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…

2 hours ago

കർണാടക പിഎസ്‌സി നിയമന തട്ടിപ്പ്: 585 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി, ചോദ്യപേപ്പർ ചോർച്ചയും കോടികളുടെ കോഴ ഇടപാടുകളും പുറത്ത്

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…

2 hours ago

ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: നിയമനിർമാണ സഭകളോട് കേരള ഹൈക്കോടതി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…

2 hours ago