Categories: Covid 19HealthIndia

നാം അതിജീവിക്കും… രോഗമുക്തി നിരക്ക് കൂടുന്നു.നടപടികൾ ശക്തം

 ദില്ലി:രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 50.60 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. 1,49,348 ആണ് നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകള്‍. 1,62,378  പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 8,049 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.

പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ഞായറാഴ്ച തന്നെയാണ് ആശ്വാസം നല്‍കുന്ന കണക്കുകളും പുറത്തുവന്നിട്ടുള്ളത്. 11,929 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം ബാധിച്ചത്. എന്നാല്‍, രാജ്യത്ത് ചികിത്സയിലുള്ളവരേക്കാള്‍ അധികമാണ് രോഗമുക്തി നേടിയവരുടെ എണ്ണം.

1,51,432 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് അയച്ചതെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ 56,58,614 ലക്ഷം പരിശോധനകളാണ് രാജ്യത്ത് നടന്നതെന്നും അവര്‍ അവകാശപ്പെടുന്നു.

അതിനിടെ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യതലസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

കണ്ടെയ്ന്‍മെന്റ് നടപടികള്‍ ശക്തമാക്കുക, പരിശോധനകള്‍ വര്‍ധിപ്പിക്കുക, ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. കോവിഡ് ബാധിതര്‍ക്ക് ആശുപത്രികളില്‍ കിടക്കകള്‍ ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കാന്‍ 500 തീവണ്ടി കോച്ചുകള്‍ ദില്ലിക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

B4 Admin

Recent Posts

ചേർത്തലയിൽ സ്കൂളിൽ കൃപാസനം വിതരണം: രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം

ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…

33 minutes ago

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

14 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

14 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

15 hours ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

15 hours ago

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

17 hours ago