ദില്ലി: നിസാമുദ്ദിനിലെ തബ്ലീഗില് പങ്കെടുത്ത 8000 പേരെ കണ്ടെത്താന് ശ്രമമെന്ന് കേന്ദ്രം. ദില്ലിയില് നിന്ന് സമ്മേളനത്തില് പങ്കെടുത്തത് 4000 പേരാണ്. കേരളത്തില് നിന്ന് 69 പേര് ഉണ്ടായിരുന്നെന്നും സൂചനയുണ്ട്.
അതേസമയം നിസാമുദ്ദിനിലെ ചടങ്ങില് പങ്കെടുത്ത് തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേര്ക്ക് കൂടി കൊവിഡ് 19 ഇന്നലെ സ്ഥിരീകരിച്ചു. മലേഷ്യയില് കൊവിഡ് പടരാന് ഇടയാക്കിയ സമാന സമ്മേളനത്തില് പങ്കെടുത്ത പലരും നിസാമുദ്ദീനിലും എത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിസാമുദ്ദിന് സംഭവത്തിനു ശേഷവും സമൂഹവ്യാപനസ്ഥിതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ലോക്ക് ഡൗണ് പ്രഖ്യാപിച്ച് കൊവിഡ് പിടിച്ചു നിറുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്ക്ക് നിസാമുദ്ദീനിലെ കാഴ്ചകള് ഉയര്ത്തുന്ന ആശങ്ക ചെറുതല്ല. ചടങ്ങില് പങ്കെടുത്ത രണ്ടായിരത്തിലധികം പേര് സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോള് ചെറിയ മുറികളില് ആയിരത്തഞ്ഞൂറോളം പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞത്. 2191 വിദേശികള് സമ്മേളനത്തിനെത്തി. ഇതില് 824 പേര് വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി. തമിഴ്നാട്ടിലേക്ക് പോയത് 125 വിദേശികള്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…