Kerala

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം കിഴക്കേ നടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു. ഇന്ന് വൈകുന്നേരം 5.30 നായിരുന്നു ചടങ്ങ്.

സന്യാസിവര്യന്മാർ, തന്ത്രിപ്രമുഖർ , ജ്യോതിഷ പണ്ഡിതർ, ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ,കലാ -സാമൂഹ്യ -സാംസ്‌കാരിക -ഹൈന്ദവ നേതാക്കൾ ചേർന്നാണ് 58 നിലവിളക്കുകൾ തെളിയിച്ചത്. ചടങ്ങിൽ തത്വമയി ചീഫ് എഡിറ്റർ രാജേഷ് ജി പിള്ളയും ദീപം തെളിയിച്ചു.

കേരള ക്ഷേത്രസംരക്ഷണ സമിതി 1966 ൽ സ്വർഗ്ഗീയ കേളപ്പജിയുടെ നേതൃത്വത്തിൽ വെച്ച് രൂപീകൃതമായി. കേളപ്പജി അദ്ധ്യക്ഷനും അഡ്വ. ടി. നാരായണൻ നമ്പ്യാർ ഉപാദ്ധ്യക്ഷനും ശ്രീ. കെ. കുഞ്ഞിരാമൻ ജനറൽ സെക്രട്ടറിയുമായി സ്ഥാപിതമായ സംഘടനയുടെ ആദ്യ പേര് മലബാർ പ്രദേശ് ക്ഷേത്രസംരക്ഷണസമിതി എന്നായിരുന്നു. ടിപ്പുവിൻറെ പടയോട്ടം, മാപ്പിളലഹള എന്നിവ കാരണമായി മലബാർ പ്രദേശത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളും തകർന്ന് മണ്ണടിഞ്ഞു പോയതിനാൽ ആദ്യകാലഘട്ടങ്ങളിൽ സമിതി ക്ഷേത്രോദ്ധാരണ പ്രവർത്തനങ്ങൾക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. 1975 ലാണ് മലബാർ ക്ഷേത്രസംരക്ഷണസമിതി കേരള ക്ഷേത്ര സംരക്ഷണ സമിതി ആയി രൂപാന്തരം പ്രാപിക്കുന്നത്.

1968 ൽ കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന അങ്ങാടിപ്പുറം തളിക്ഷേത്ര സമരം, 1985ൽ ആലുവയ്ക്കടുത്ത് വെളിയത്ത് നാട്ടിൽ തന്ത്രശാസ്ത്ര പണ്ഡിതന്മാരെ സൃഷ്ടിക്കുന്നതിന് വേണ്ടി സ്ഥാപിച്ച തന്ത്രവിദ്യാപീഠം, 1987 ആഗസ്റ്റ് 26ന് സമിതിയുടെ നേതൃത്വത്തിൽ “ബ്രാഹ്മണ്യം നേടുന്നത് ജനനം കൊണ്ടല്ല, മറിച്ച് സംസ്കാരകർമ്മങ്ങളിലൂടെ ആണ്” എന്ന പ്രഖ്യാപിച്ച പാലിയം വിളംബരം, 1988 ൽ സ്വർഗ്ഗീയ മാധവ്ജിയുടെ ക്ഷേത്രസംബന്ധമായ പഠനങ്ങളും ലേഖനങ്ങളും സമാഹരിച്ച് പ്രസിദ്ധികരിച്ച ക്ഷേത്രചൈതന്യരഹസ്യം എന്ന ഗ്രന്ഥം തുടങ്ങിയവ സമിതിയുടെ പ്രവർത്തന ചരിത്രത്തിലെ നാഴികകല്ലുകൾ ആണ്.

ഇപ്പോൾ കേരളത്തിൽ 500 ൽ അധികം ക്ഷേത്രങ്ങൾ സമിതിയുടെ നേരിട്ടുള്ള ഭരണത്തിൽ കീഴിലുണ്ട്. കൂടാതെ മറ്റ് ക്ഷേത്രങ്ങളുടെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം നിരവധി ശാഖസമിതികളും പ്രവർത്തിച്ചുവരുന്നു.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

7 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago