തിരുവനന്തപുരം : കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് പ്രതിരോധത്തിന് 16,000 ഫീല്‍ഡ് ലെവല്‍ വൊളന്റിയര്‍മാര്‍ .
ജില്ലയിലെ 73 പഞ്ചായത്തുകള്‍ നാല് മുന്‍സിപ്പാലിറ്റികള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമായി പതിനാറായിരത്തോളം വൊളന്റിയര്‍മാരാണ് നിലവില്‍ ഉള്ളത്. അതാത് മേഖലകളിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഒരോ വാര്‍ഡില്‍ നിന്ന് പത്ത് പേരെ വീതവും കോര്‍പറേഷനില്‍ ഒരോ വാര്‍ഡില്‍ നിന്ന് 20 പേരെ വീതവുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
ഒരു വൊളന്റിയര്‍, ഒരു ഹെല്‍ത്ത് വര്‍ക്കര്‍, ഒരു ജനമൈത്രി പൊലീസ് എന്നിവരടങ്ങുന്ന അഞ്ച് സംഘങ്ങളാണ് ഒരോ വാര്‍ഡിലും പ്രവര്‍ത്തിക്കുന്നത്.
ക്വാറന്റൈനിലുള്ള വ്യക്തികള്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് സംഘത്തിന്റെ പ്രധാന ദൗത്യം. നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെക്കുറിച്ചുള്ള വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കും. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും.
നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് ഭക്ഷണം, മരുന്ന് , വെള്ളം എന്നിവ ആവശ്യമെങ്കില്‍ എത്തിച്ചു കൊടുക്കുകയും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. നിരീക്ഷണത്തിലുള്ളവരുമായി ബന്ധപ്പെടുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംഘത്തിലുള്ളവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…