Saturday, May 4, 2024
spot_img

നേരിടും, തോൽപ്പിക്കും; തലസ്ഥാനത്ത് 16,000 ഫീൽഡ് വോളൻ്റിയർമാർ

തിരുവനന്തപുരം : കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് പ്രതിരോധത്തിന് 16,000 ഫീല്‍ഡ് ലെവല്‍ വൊളന്റിയര്‍മാര്‍ .

ജില്ലയിലെ 73 പഞ്ചായത്തുകള്‍ നാല് മുന്‍സിപ്പാലിറ്റികള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമായി പതിനാറായിരത്തോളം വൊളന്റിയര്‍മാരാണ് നിലവില്‍ ഉള്ളത്. അതാത് മേഖലകളിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.

പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഒരോ വാര്‍ഡില്‍ നിന്ന് പത്ത് പേരെ വീതവും കോര്‍പറേഷനില്‍ ഒരോ വാര്‍ഡില്‍ നിന്ന് 20 പേരെ വീതവുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
ഒരു വൊളന്റിയര്‍, ഒരു ഹെല്‍ത്ത് വര്‍ക്കര്‍, ഒരു ജനമൈത്രി പൊലീസ് എന്നിവരടങ്ങുന്ന അഞ്ച് സംഘങ്ങളാണ് ഒരോ വാര്‍ഡിലും പ്രവര്‍ത്തിക്കുന്നത്.

ക്വാറന്റൈനിലുള്ള വ്യക്തികള്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് സംഘത്തിന്റെ പ്രധാന ദൗത്യം. നിര്‍ദേശം ലംഘിച്ച്‌ പുറത്തിറങ്ങുന്നവരെക്കുറിച്ചുള്ള വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കും. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും.

നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് ഭക്ഷണം, മരുന്ന് , വെള്ളം എന്നിവ ആവശ്യമെങ്കില്‍ എത്തിച്ചു കൊടുക്കുകയും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. നിരീക്ഷണത്തിലുള്ളവരുമായി ബന്ധപ്പെടുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ സംഘത്തിലുള്ളവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles