Categories: CelebrityKerala

നേഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ച്‌ നടന്‍ മമ്മൂട്ടി

തിരുവനന്തപുരം :കൊറോണ കാലത്ത് സ്വന്തം ജീവനും ജീവിതവും പണയം വെച്ച്‌ പ്രവര്‍ത്തിക്കുന്ന നേഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ച്‌ നടന്‍ മമ്മൂട്ടി. അവരുടെ ഈ സമര്‍പ്പണത്തിന് പകരം വയ്ക്കാന്‍ ഒന്നുമില്ലെന്നും എന്നാല്‍ നമ്മുടെ ആരോഗ്യം നോക്കുന്ന അവരുടെ ആരോഗ്യം നമ്മള്‍ നോക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.

ലോകത്തിലെ ഓരോ നഴ്‌സുമാരും വീട്ടില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഉറ്റവരെ കാണാതെ അവരുടെ മുഖം കാണാതെ രോഗികള്‍ക്കൊപ്പം അവര്‍ ചെലവഴിക്കുന്നു. അവരുടെ ആരോഗ്യം കൂടി നമ്മള്‍ കാക്കണം. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം.

ഞാന്‍ വീട്ടിലാണ്. മകനും മകളും കൊച്ചുമക്കളും ഒപ്പമുണ്ട്.മരുമകന്‍ ആരോഗ്യപ്രവര്‍ത്തകനാണ്. അദ്ദേഹം ബെംഗളൂരുവിലാണ്.നമ്മുടെ എല്ലാവരും നമ്മുടെ കൂടെയുണ്ട് ഈ കാലത്തും. പക്ഷേ നഴ്‌സുമാര്‍ക്ക് പക്ഷേ ഇതൊന്നുമില്ല. വേവലാതികള്‍ മാത്രമാണ് അവര്‍ക്ക്. അവരെക്കുറിച്ചും അവരുടെ ഉറ്റവരെയും ഓര്‍ത്ത് അവര്‍ക്ക് വേവലാതിയാണ്. വാക്കു കൊണ്ട് നന്ദി പറഞ്ഞത് കൊണ്ട് കാര്യമില്ല. അവരോടുള്ള കരുതല്‍ മെറ്റീരിയലൈസ് ചെയ്യണം. അവരുടെ സമര്‍പ്പണത്തിന് പകരം വെയ്ക്കാന്‍ ഒന്നുമില്ല. അവരെയും നമ്മള്‍ കരുതണം മമ്മൂട്ടി പറഞ്ഞു.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

19 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

23 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

23 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

2 days ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

2 days ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 days ago