Categories: International

ന്യൂയോർക്കിന്​ ആശ്വാസം; നീണ്ട 4 മാസങ്ങള്‍ക്കൊടുവില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ നഗരം

ന്യൂയോർക്ക് : മാര്‍ച്ച് 13 ന്‌ശേഷം ആദ്യമായി ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാതെ ന്യൂയോർക്ക് സിറ്റി . കഴിഞ്ഞ ശനിയാഴ്ചയാണ് മാസങ്ങള്‍ നീണ്ട കോവിഡ് പോരാട്ടങ്ങള്‍ക്കൊടുവില്‍ ഒരു കോവിഡ് മരണം പോലും ന്യൂയോർക്ക് നഗരത്തിൽ ഉണ്ടാവാതിരുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ആരോഗ്യ-മാനസിക ശുചിത്വ വകുപ്പിന്റെ പ്രാഥമിക ആരോഗ്യഡേറ്റയില്‍ ശനിയാഴ്ച ഒറ്റ മരണം പോലും രേഖപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ചയും ഔദ്യോഗികമായി മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നു. ശരിക്കും പറയുകയാണെങ്കിൽ, കഴിഞ്ഞ നാലുമാസമായി അമേരിക്കൻ ​െഎക്യനാടുകളിൽ കോവിഡ്​ ഏറ്റവും കൂടുതൽ നാശം വിതച്ചുകൊണ്ടിരുന്ന നഗരം ന്യൂയോർക്കാണ് .

അമേരിക്കയിലെ തന്നെ കോവിഡിന്റെ പ്രഭവകേന്ദ്രമായിരുന്നു ന്യൂയോര്‍ക്ക്. 2,15,924 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 18,670 പേര്‍ അസുഖബാധിതരായി ഇവിടെ മരിച്ചിരുന്നു. ഏപ്രില്‍ ഏഴിനാണ് ഇവിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 597 പേരാണ് അന്ന് മരിച്ചത്. കൂടാതെ അന്നുതന്നെ മരിച്ച 216 പേർക്കും പിന്നീട്​ കോവിഡ്​ പോസിറ്റീവാണെന്ന്​ തെളിഞ്ഞു. ഏപ്രിൽ ഒമ്പതിന്​ 799 പേരോളം​ കോവിഡ്​ ബാധിച്ച്​ മരിച്ചു​. ഒറ്റദിവസം ഏറ്റവും കൂടുതൽ പേർ മരിച്ചത്​ ഏപ്രിൽ ഒമ്പതിനാണ്​. 18,670 പേരാണ്​ ന്യൂയോർക്കിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

നിലവില്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് 19 ബാധിതരുള്ളത് യുഎസിലാണ്. 33,02,665 പേരാണ് അസുഖബാധിതരായത്. 1,35,176 പേര്‍ മരിച്ചു.

admin

Recent Posts

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

11 mins ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

1 hour ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

1 hour ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

2 hours ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago