bjp--panchabu
പഞ്ചാബ് കോണ്‍ഗ്രസില്‍ നിന്നും കൂട്ടക്കൊഴിഞ്ഞു പോക്ക്. മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും മുന്‍ മന്ത്രിമാരുള്‍പ്പെടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ബി ജെ പിയില്‍ ചേരു
ന്നത്.
പഞ്ചാബില്‍ നാലു കോണ്‍ഗ്രസ് മുന്‍ മന്ത്രിമാരും ഒരു മുന്‍ എംഎല്‍എയും മൊഹാലി മേയറും ബിജെപിയില്‍ ചേര്‍ന്നു. ശിരോമണി അകാലിദളിന്റെ രണ്ടു മുന്‍ എംഎല്‍എമാരും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മുന്‍ മന്ത്രിമാരായ രാജ്കുമാര്‍ വെര്‍ക്ക, ബല്‍ബീര്‍ സിങ് സിദ്ധു, ഗുര്‍പ്രീത് സിങ് കംഗാര്‍, സുന്ദര്‍ ഷാം അറോറ, മുതിര്‍ന്ന നേതാവ് കേവല്‍ ധില്ലന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്, സംസ്ഥാന ബിജെപി അധ്യക്ഷന്‍ അശ്വനി ശര്‍മ എന്നിവര്‍ ഇവരെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തു. ബല്‍ബീര്‍ സിങ് സിദ്ധുവിന്റെ സഹോദരനും മൊഹാലി മേയറുമായ അമര്‍ജിത് സിങ് സിദ്ധു, മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അമ്രിക് ധില്ലന്‍, മുന്‍ എസ്എഡി എംഎല്‍എ സരുപ് ചന്ദ് സിംഗ്ല, പുറത്താക്കപ്പെട്ട എസ്എഡി നേതാവ് മൊഹീന്ദര്‍ കൗര്‍ ജോഷ് എന്നിവരും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു. ഭരണം പോയതിനു പിന്നാലെ നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് പഞ്ചാബില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
ജനങ്ങളുമായി അടുത്ത ബന്ധം സ്‌ഥാപിക്കുകയും, നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
മുന്‍ പിസിസി അധ്യക്ഷനായിരുന്ന സുനില്‍ ജാഖര്‍ കഴിഞ്ഞ മാസമാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിക്ക് നല്ലത് നേരുന്നുവെന്നും, യാത്ര പറയുകയാണെന്നും ആയിരുന്നു ജാഖര്‍ പാര്‍ട്ടി വിടുമ്പോള്‍ പറഞ്ഞത്. അതേസമയം നാശത്തിലേക്കാണ് കോണ്‍ഗ്രസിന്റെ പോക്കെന്നും കോണ്‍ഗ്രസ് മുങ്ങാന്‍ പോകുന്ന കപ്പലാണെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടായേക്കുമെന്നും അന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലവില്‍ നേതാക്കളുടെ കൂട്ട രാജി.
അതേസമയം, കഴിഞ്ഞയാഴ്ച കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ജൂൺ 2-ന് പൂജ നടത്തി ബിജെപി പ്രവേശനത്തിന് തയ്യാറെടുത്തു. പുതിയ അധ്യായം ആരംഭിക്കാൻ പോകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി നേതൃത്വത്തിന്റെയും കീഴിൽ ബിജെപിയുടെ സൈനികനായി പ്രവർത്തിക്കുമെന്നും ഹർദിക് പട്ടേൽ ബിജെപിയിൽ അംഗത്വമെടുത്തതിന്റെ അന്ന് രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
ദേശീയ താൽപ്പര്യം, പ്രാദേശിക താൽപ്പര്യം, സാമൂഹിക താൽപ്പര്യവും മുൻനിർത്തി ഞാൻ ഒരു പുതിയ അധ്യായം ആരംഭിക്കാൻ പോവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യസേവനത്തിന്റെ ബൃഹത്തായ പ്രവർത്തനങ്ങളിൽ ഞാൻ ഒരു ചെറിയ ഭടനായി പ്രവർത്തിക്കും- ഹർദിക് പട്ടേൽ ട്വീറ്റിൽ പറഞ്ഞു. ബിജെപി പ്രവേശനത്തിന് മുന്നോടിയായി ഹർദിക് പട്ടേൽ പൂജ ചെയ്യുന്ന ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. സ്വവസതിയിലാണ് അദ്ദേഹം പൂജ നടത്തിയത്.
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…
ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…