Categories: Covid 19India

പലായനങ്ങൾ നമുക്ക് നിയന്ത്രിച്ചേ പറ്റൂ; ശക്തമായ നടപടികൾ

ദില്ലി: ലോക്ഡൗണിനെത്തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കുള്ള ആളുകളുടെ പലായനം നിയന്ത്രിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി കേന്ദ്ര സര്‍ക്കാര്‍. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ തുക ഉപയോഗിച്ച് ഇവര്‍ക്ക് ഭക്ഷണവും താല്‍ക്കാലിക താമസ സംവിധാനങ്ങളും സജ്ജീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

29,000 കോടി രൂപയോളമാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്രവിഹിതം ഓരോ സംസ്ഥാനത്തിന്റെയും കൈയിലുള്ളത്. ദേശീയപാതാ അതോറിറ്റിയോടും ടോള്‍ ബൂത്ത് ഓപ്പറേറ്റര്‍മാരോടും ഭക്ഷണവും വെള്ളവും അടിയന്തരമായി സജ്ജീകരിച്ച് വിതരണം ചെയ്യാന്‍ കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി നിര്‍ദ്ദേശിച്ചു.

ദില്ലി, അഹമ്മദാബാദ്, മുംബൈ തുടങ്ങി മഹാനഗരങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ജനങ്ങളാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നടയായി യാത്ര തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരുകളുടേയും പോലീസിന്റെയും നിര്‍ദ്ദേശം അവഗണിച്ച് കൂട്ടമായി പലായനം ആരംഭിച്ചതോടെ പ്രതിസന്ധി രൂക്ഷമായി.

ദില്ലിയില്‍ നിന്ന് മടങ്ങിയവര്‍ക്കായി യുപി സര്‍ക്കാര്‍ ആയിരം ബസ്സുകള്‍ ഏര്‍പ്പാടാക്കി. ദില്ലി സര്‍ക്കാരിന്റെ ഇടപെടല്‍ വൈകിയതാണ് കൂട്ടപ്പലായനത്തിന് കാരണമായത്. വിമര്‍ശനം ഉയര്‍ന്നതോടെ ആരും നഗരം വിടരുതെന്നും താമസിക്കാനും ഭക്ഷണത്തിനുമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രസ്താവിച്ചു.

B4 Admin

Recent Posts

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

22 minutes ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

23 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

5 days ago