ദില്ലി : പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ ഗില്ജിത്ത്- ബാള്ട്ടിസ്ഥാനില് തിരഞ്ഞെടുപ്പ് നടത്താന് അനുമതി നല്കികൊണ്ടുള്ള പാക് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ.
ഗില്ജിത്ത് -ബാള്ട്ടിസ്ഥാന് ഇന്ത്യയുടേതാണെന്നും , പാകിസ്ഥാന് എത്രയും വേഗം പ്രദേശത്തു നിന്നു പിന്വലിയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാക് സുപ്രീം കോടതി വിധിക്ക് പിന്നാലെ പാകിസ്ഥാനിലെ മുതിര്ന്ന നയതന്ത്രജ്ഞനെ ബന്ധപ്പെട്ടാണ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്.
തിരഞ്ഞെടുപ്പു നടത്താന് അനുമതി നല്കിയതിന് പുറമേ 2018 ല് തിര ഞ്ഞെടുപ്പ് നടത്താന് അനുമതി നല്കിക്കൊണ്ട് ഗില്ജിത്ത് -ബാള്ട്ടിസ്ഥാന് സര്ക്കാര് പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതിചെയ്യാനും പാക് സുപ്രീം കോടതി അനുമതി നല്കിയിട്ടുണ്ട്.
ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗമായ ഗില്ജിത്ത് -ബാള്ട്ടിസ്താന് പാകിസ്ഥാന് അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഗില്ജിത്ത് -ബാള്ട്ടിസ്ഥാന് ഇന്ത്യയുടെ ഭാഗമാണ്. എത്രയും വേഗം പാകിസ്ഥാനോട് അവിടെ നിന്നും പിന്വാങ്ങാന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യന് പ്രദേശങ്ങളില് നിയമങ്ങള് നടപ്പിലാക്കാന് പാകിസ്താനെ അനുവദിക്കില്ല. പാക് അധീന കാശ്മീരില് ഭൗതികമാറ്റം ഉണ്ടാക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്ത്തു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…