Friday, May 24, 2024
spot_img

പാക്കിസ്ഥാൻ പിൻവലിയുന്നതാണ് നല്ലത്; ഇന്ത്യയുടെ മുന്നറിയിപ്പ്

ദില്ലി : പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ ഗില്‍ജിത്ത്- ബാള്‍ട്ടിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കികൊണ്ടുള്ള പാക് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ.

ഗില്‍ജിത്ത് -ബാള്‍ട്ടിസ്ഥാന്‍ ഇന്ത്യയുടേതാണെന്നും , പാകിസ്ഥാന്‍ എത്രയും വേഗം പ്രദേശത്തു നിന്നു പിന്‍വലിയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാക് സുപ്രീം കോടതി വിധിക്ക് പിന്നാലെ പാകിസ്ഥാനിലെ മുതിര്‍ന്ന നയതന്ത്രജ്ഞനെ ബന്ധപ്പെട്ടാണ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്.

തിരഞ്ഞെടുപ്പു നടത്താന്‍ അനുമതി നല്‍കിയതിന് പുറമേ 2018 ല്‍ തിര ഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് ഗില്‍ജിത്ത് -ബാള്‍ട്ടിസ്ഥാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതിചെയ്യാനും പാക് സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗമായ ഗില്‍ജിത്ത് -ബാള്‍ട്ടിസ്താന്‍ പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഗില്‍ജിത്ത് -ബാള്‍ട്ടിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാണ്. എത്രയും വേഗം പാകിസ്ഥാനോട് അവിടെ നിന്നും പിന്‍വാങ്ങാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ പാകിസ്താനെ അനുവദിക്കില്ല. പാക് അധീന കാശ്മീരില്‍ ഭൗതികമാറ്റം ഉണ്ടാക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Previous article
Next article

Related Articles

Latest Articles