Categories: KeralaPolitics

പിണറായിക്ക് മറുപടിയുമായി വി.മുരളീധരൻ… മുഖ്യമന്ത്രി മലര്‍ന്നു കിടന്ന് തുപ്പരുതെന്ന് കേന്ദ്രമന്ത്രി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനും തമ്മിലുള്ള വാക്ക്‌പോര് കടുക്കുന്നു. മുഖ്യമന്ത്രി മലര്‍ന്നുകിടന്ന് തുപ്പരുതെന്നും ഈ സമയത്ത് രാഷ്ട്രീയം കളിക്കരുതെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന പല തീരുമാനങ്ങളും മുരളീധരന്‍ അറിയുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം

കേന്ദ്രത്തില്‍ ഓരോ വകുപ്പിലേയും തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിമാര്‍ തന്നെയാണ് എടുക്കുന്നത്. എന്തറിയുന്നു, എന്തറിയുന്നില്ല എന്നതു സംബന്ധിച്ച് മുഖ്യമന്ത്രി കരുതുംപോലെയല്ല കാര്യങ്ങള്‍. കേരളസര്‍ക്കാരിന്റെ ശൈലിയല്ല കേന്ദ്രത്തിന്റേതെന്ന് പിണറായി മനസിലാക്കണം.

സര്‍ക്കാര്‍ പ്രവാസികളോട് ഉത്തരവാദിത്തം കാണിക്കണമെന്നും അവരെ പെരുവഴിലാക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് വ്യക്തമാണ്.

കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്താന്‍ തയാറാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…

4 minutes ago

ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം കടത്തി ! വ്യവസായിയുടെ മൊഴി പുറത്ത് I SABARIMALA GOLD SCAM

രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…

28 minutes ago

ഭാരതവിരുദ്ധ മതമൗലികവാദിയുടെ മയ്യത്ത് ‘ആഘോഷമാക്കി’ വൺ–മൗദൂദികൾ: വിമർശനം ശക്തം

ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…

34 minutes ago

മുത്തലാഖ്, വിവാഹപ്രായപരിധി, മുസ്ലിം വ്യക്തി നിയമങ്ങൾ: ചർച്ചകൾക്ക് വഴിവെച്ച് ഹാജി മസ്താന്റെ മകൾ

മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…

2 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! ഞെട്ടിത്തരിച്ച് നാസ

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…

2 hours ago

അമേരിക്കയെ ഞെട്ടിച്ച് വമ്പൻ കരാറും എണ്ണിയാലൊടുക്കാത്ത നേട്ടവും ഭാരതത്തിന് സമ്മാനിച്ച് മോദി

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…

3 hours ago