കൊച്ചി : കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെയിലും സ്വര്‍ണവില വീണ്ടും സര്‍വ്വക്കാല റെക്കോര്‍ഡിലേക്ക്. കോവിഡിനെ തുടര്‍ന്ന് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സ്വര്‍ണ്ണവില കുതിച്ചുയരുന്നത്. ഇന്ന് ഗ്രാമിന് കൂടിയിരിക്കുന്നത് 50 രൂപയാണ്. ഇതോടെ ഗ്രാമിന് വില 4300 ആയി. 34,400 രൂപയാണ് ഒരു പവന് ഇന്നത്തെ വില.
അതേസമയം,സ്വര്‍ണവില കൂടിയതോടെ വാങ്ങാനെത്തുന്നവരുടെ എണ്ണവും കുത്തനെ കുറഞ്ഞു. ലോക്ക്ഡൗണിലും ചെറിയ സ്വര്‍ണകടകള്‍ തുറന്നെങ്കിലും കച്ചവടമില്ലെന്നാണ് കടക്കാര്‍ പറയുന്നത്. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വിലയും സാമ്പത്തിക പ്രതിസന്ധിയും വില്‍പന കാര്യമായി ബാധിക്കുന്നുണ്ട്. സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ വില്‍ക്കാനെത്തുന്നവര്‍ കൂടുമെന്നാണ് കണക്കുകൂട്ടുന്നത്.എന്നാല്‍ സ്വര്‍ണവില്‍പനയില്‍ ഇനിയൊരു ഉണര്‍വ്വുണ്ടാകാന്‍ ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തല്‍.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…