Categories: Kerala

പിണറായി സർക്കാർ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രബിന്ദു. അഴിമതി ചൂണ്ടിക്കാണിക്കുന്ന മാദ്ധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്നും കെ.സുരേന്ദ്രൻ.

കോഴിക്കോട്: കേരള സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണം എത്ര ചോദ്യം ചോദിക്കണമെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കൽപ്പിക്കുകയാണ്. എതിർക്കുന്നവരെ സൈബർ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സി.പി.എം ചെയ്യുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

പി.ആർ ഏജൻസികളെ ഉപയോഗിച്ച് എല്ലാ മാദ്ധ്യമപ്രവർത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. വനിതാ മാദ്ധ്യമപ്രവർത്തകരുൾപ്പെടെ സൈബർ ആക്രമണത്തിനിരയായിട്ടും കെ.യു.ഡബ്ല്യു.ജെയുടെ മൗനം അത്ഭുതകരമാണ്. ലോകത്ത് എന്ത് നടന്നാലും പ്രതിഷേധിക്കുന്ന സംഘടന തങ്ങളുടെ നേതൃത്വസ്ഥാനത്തിരിക്കുന്ന വനിതാ മാദ്ധ്യമപ്രവർത്തകയെ ദേശാഭിമാനി ജീവനക്കാരൻ നവമാദ്ധ്യമത്തിൽ പരസ്യമായി അപമാനിച്ചിട്ടും പ്രതികരിക്കാത്തത് നാണക്കേടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

B4 Admin

Recent Posts

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

20 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

21 hours ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

23 hours ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

23 hours ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

24 hours ago

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

2 days ago