മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു എന്ന പ്രഖ്യാപനവുമായി നടന്‍ മോഹന്‍ലാല്‍. സംവിധായകന്‍ ജീത്തു ജോസഫും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഈ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. അണിയറ പ്രവര്‍ത്തകരാണ് ‘ദൃശ്യം 2’ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ പങ്കുവച്ചത്. 22 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ പുറത്തുവിട്ടത്.
ദൃശ്യം പോലെ ഈ ചിത്രവും ഒരു ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചത്. രണ്ടാം ഭാഗം എടുക്കാന്‍ വേണ്ടി എടുക്കുന്ന ഒരു ചിത്രമല്ല.
നല്ല ഒരു പ്ലോട്ട് മാസങ്ങളോളം കൊണ്ട് മികച്ച ഒരു തിരക്കഥയാക്കി പൂര്‍ണ തയ്യാറെടുപ്പുകളോടെയാണ് ദൃശ്യം 2 പുറത്തിറക്കുന്നതെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. ഇതൊരു നല്ല സിനിമയായിരിക്കും എന്ന് തനിക്ക് പറയാനാവുമെന്നും ജീത്തു പറഞ്ഞു.
2013ലാണ് ജീത്തു മോഹന്‍ലാലിനെ നായകനാക്കി ദൃശ്യം പുറത്തിറക്കിയത്. ഫാമിലി ഡ്രാമ എന്ന തരത്തില്‍ തീയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഘട്ടത്തില്‍ അത്ര മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍, പിന്നീട് ചിത്രം കത്തിക്കയറുകയായിരുന്നു.
മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍. എസ്തര്‍ അനില്‍, കലാഭവന്‍ ഷാജോണ്‍, ആശാ ശരത്, സിദ്ധിക്ക്, റോഷന്‍ ബഷീര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിരുന്നു. തുടര്‍ന്ന് നാല് ഇന്ത്യന്‍ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…