ആടിനെ പുലിയും, പുലിയെ ആടും ,വേണമെങ്കിൽ പുലിയെ സിംഹവും ആക്കുന്ന പബ്ലിക് റിലേഷൻ പണികൾക്ക് കേരളത്തിൽ മിനിമം രണ്ടായിരം വർഷത്തെ പഴക്കം എങ്കിലും ഉണ്ടാകും . നാം പെട്ടന്ന് ഓർക്കുന്നത് വടക്കൻ പാട്ടുകളിലെ പാണന്മാരെ ആണെങ്കിലും .. …
“ദീപ സ്തംഭം മഹാശ്ചര്യം ,നമുക്കും കിട്ടണം പണം ” എന്ന കുഞ്ചൻ നമ്പ്യാർ വചനങ്ങളെ അന്വർത്ഥമാക്കുന്ന P.R. ടീമുകൾ സംഘ കാലം മുതൽക്കേ ഉണ്ടായിരുന്നു എന്നാണ് രേഖകളിൽ നിന്നും മനസിലാകുന്നത് . അന്നവർക്കു ” വിദൂഷകർ ” എന്നായിരുന്നു പേര് . സർക്കസിലെ ബഫൂണുകൾ അഥവാ കോമാളികൾ ഈ വിദൂഷകരുടെ പിൽകാല വകഭേദം / രൂപ ഭേദം ആണെന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം .
മൂന്നു പ്രമുഖ ചേര രാജാക്കന്മാരുടെ P.R . വർക്കിന്റെ ചരിത്രകഥകളിലേക്കു ഒന്നു ഓട്ട പ്രദക്ഷിണം ചെയ്യാം …..
3.നെടും ചേരലാതന്റെ മകൻ ആയിരുന്നു ചേര ചക്രവർത്തിമാരിൽ ഏറ്റവും പ്രമുഖനായ ചേരൻ ചെങ്കുട്ടുവൻ എന്നറിയപ്പെടുന്ന
വേൽകെഴു കൂട്ടുവൻ . ചോളന്മാരെ അടിച്ചു ഓടിച്ചതും , കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കണ്ണകി പ്രതിഷ്ഠ നടത്തിയതും ഓക്കെ ഇദ്ദേഹം ആയിരുന്നു . ചിലപ്പതികാരം എഴുതിയ ഇളങ്കോ അടികൾ ഇദ്ദേഹത്തിന്റെ അനുജൻ ആയിരുന്നു .
ചേരൻ ചെങ്കുട്ടുവനെ കുറിച്ചുള്ള തള്ളൽ . ” കടൽ പിറകോട്ടിയ കൂട്ടുവൻ ” അഥവാ തന്റെ വേലു കൊണ്ട് കടലിനെ പിന്നോട്ട് ഓടിച്ചവൻ എന്നാണ് . ഇദ്ദേഹത്തിന്റെ കാലത്ത് നാവിക വിജയം നേടിയതോ , അല്ലെങ്കിൽ കടൽ പിറകോട്ടു ഉൾ വലിഞ്ഞതോ ഓക്കെ ആകാം പ്രസ്തുത പേരിനു കാരണം എന്നാണ് ചരിത്രകാരന്മാർ പറയുന്നത് പക്ഷേ P.R.ടീം പുള്ളിക്ക് യമണ്ടൻ മൈലേജ് തന്നെ ഉണ്ടാക്കി കൊടുത്തിരുന്നു .
ലോകത്തെ വ്യവസ്ഥാപിത മതങ്ങളും ,പ്രവാചകന്മാരും,ചക്രവർത്തിമാരും രാഷ്ട്രീയക്കാരും ഓക്കെ ശിഷ്യന്മാരുടെ/ ഭൃത്യന്മാരുടെ / അണികളുടെ P.R. വർക്കിനെ ആശ്രയിച്ചു മാത്രം മുന്നേറിയവർ ആണ് . .ചിലർ സ്വയം തള്ളിയും , മറ്റു ചിലർ ശിങ്കിടികളെ കൊണ്ട് തള്ളിച്ചും എന്നു മാത്രം .. ????????
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…