മലപ്പുറം:സ്ത്രീയായി ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി 17 വയസ്സുകാരൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു (സിഡബ്ല്യുസി) മുൻപിൽ. ഇതിന്റെ പേരിൽ കുടുംബാംഗങ്ങളോടു വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗൺസിലർ മുഖേന കണ്ടെത്തി സിഡബ്ല്യുസിക്ക് മുൻപിൽ ഹാജരാക്കുകയായിരുന്നു.
കുട്ടി ട്രാൻസ്ജെൻഡർ വിഭാഗത്തിലേക്കുള്ള പരിവർത്തന ദശയിലാണെന്നു വിലയിരുത്തിയ ചെയർമാൻ പി.ഷാജേഷ് ഭാസ്കർ ഒരു മാസത്തേക്കു ട്രാൻസ്ജെൻഡർ പ്രതിനിധിയുടെ സംരക്ഷണത്തിൽ അയച്ചു.
വീട്ടിൽനിന്നു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനുള്ള പക്വത തനിക്കുണ്ടെന്നും 17 വയസ്സുകാരൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.
ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ആൾക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്നും വ്യക്തമാക്കി. കുട്ടിയെയും ബന്ധുക്കളെയും കൗൺസലിങ്ങിന് വിധേയമാക്കുകയും വിശദമായി മൊഴിയെടുക്കുകയും ചെയ്തശേഷമാണ് കമ്മിറ്റി ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കൽ കുട്ടിയെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകി.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…