കൊച്ചി: എൻ.ഐ.എ. കോടതിയിൽ പ്രത്യേകിച്ച് ഭാവഭേദം ഒന്നുമില്ലാതെ സ്വപ്ന സുരേഷും സന്ദീപ് നായരും. പോലീസുകാരനോട് നിരന്തരം സംസാരിച്ച് നിൽക്കുകയായിരുന്നു സന്ദീപ്. ബെഞ്ചിൽ മാറി ഇരിക്കുകയായിരുന്നു സ്വപ്‌ന. ഇരുവർക്കുംവേണ്ടി അഭിഭാഷകർ ഹാജരായിരുന്നില്ല. ഹൈക്കോടതിയിൽ സ്വപ്നയ്ക്കുവേണ്ടി മുൻകൂർ ജാമ്യഹർജി നൽകിയ അഭിഭാഷകനെയും ബന്ധപ്പെട്ടിരുന്നില്ലെന്നാണ് സൂചന. രക്തസമ്മർദം അടക്കമുള്ള രോഗങ്ങൾ ഉള്ളതിനാൽ മരുന്ന് വേണമെന്ന് സന്ദീപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സ്വപ്നയും ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞെങ്കിലും തനിക്ക് മരുന്ന് വേണ്ടെന്നും യോഗ ചെയ്താൽ ശരിയാകുമെന്നും പിന്നീട് അറിയിച്ചു.
അതേസമയം സ്വപ്നയെയും സന്ദീപിനെയും കുടുക്കാൻ കേന്ദ്ര ഇന്റലിജൻസിനെ സഹായിച്ചത് ‘സെൽ പൂളിങ്’ എന്ന രീതി. പ്രതികളുമായി അടുത്ത് ബന്ധമുള്ളവരുടെ ഫോണുകൾ നിരന്തരമായി നിരീക്ഷിക്കുന്ന സംവിധാനമാണിത്. പ്രതികളുടെ സുഹൃത്തുക്കളുടെയും അടുത്തബന്ധുക്കളുടെയും ഫോൺ നമ്പറുകൾ ഒരു ഗ്രൂപ്പാക്കി സദാ സൈബർ നിരീക്ഷണത്തിലാക്കിയ ശേഷം ഈ നമ്പറുകളിലേക്ക് പൊതുവായി ഏതെങ്കിലും ഒരു നമ്പറിൽനിന്ന് കോൾ വരുന്നുണ്ടോയെന്ന് പരിശോധിക്കും. ഇത്തരത്തിൽ വരുന്ന ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തി വിളിച്ചയാൾ ആരാണെന്ന് കണ്ടെത്തും. ഇത്തരത്തിൽ ബെംഗളൂരുവിൽനിന്ന് വന്ന ഫോൺ നമ്പർ പിന്തുടർന്നാണ് പ്രതികളുടെ ടവർ ലൊക്കേഷനും താമസസ്ഥലവും കണ്ടെത്തിയത്.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…