മാഡ്രിഡ് : സ്പാനിഷ് ലീഗ് ക്ലബ്ബുകള്‍ ഇന്ന് കൊറോണ വൈറസ് പരിശോധന നടത്തി. ഉടന്‍ പരിശീലനം ആരംഭിക്കാനിരിക്കുന്ന റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബ്ബുകളാണ് താരങ്ങള്‍ക്കായി പരിശോധന നടത്തിയത്. വരുംദിനങ്ങളില്‍ പരിശീലനം നടത്തുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തിയത്.
അതേ സമയം , രണ്ടുദിവസത്തിന് ശേഷം ലഭിക്കുന്ന ഫലത്തെ ആശ്രയിച്ചായിരിക്കും പരിശീലനം ആരംഭിക്കുക. ഓരോ ക്ലബ്ബുകളുടെയും ഹോം ഗ്രൗണ്ടുകളിലാണ് പരിശോധന നടന്നത്. ലയണല്‍ മെസ്സി, അന്റോണിയാ ഗ്രീസ് മാന്‍(ബാഴ്‌സലോണ), ഈഡന്‍ ഹസാര്‍ഡ്, കരീം ബെന്‍സിമ(റയല്‍ മാഡ്രിഡ്), മാര്‍ക്കോസ് ലോറന്റ്(അത്‌ലറ്റിക്കോ) എന്നീ താരങ്ങളും പരിശോധനയ്‌ക്കെത്തിയിരുന്നു.കൊറോണയെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് പോയ താരങ്ങളും തിരിച്ചുവന്നിട്ടുണ്ട്. ഇവര്‍ 14 ദിവസത്തെ ക്വാറന്റൈനിനു ശേഷമായിരിക്കും ടീമിനൊപ്പം ചേരുക.എല്ലാ താരങ്ങളെയും പരിശോധനയ്ക്കു ശേഷം മാത്രമായിരിക്കും പരിശീലനത്തിന് പങ്കെടുപ്പിക്കുക. അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കും മല്‍സരങ്ങള്‍ അരങ്ങേറുക.
ജൂണ്‍ ആദ്യം ലീഗ് തുടങ്ങാനാണ് സ്പാനിഷ് എഫ് എയുടെ തീരുമാനം. സാമൂഹിക അകലം പാലിച്ചായിരിക്കും ആദ്യം പരിശീലനം. തുടര്‍ന്ന് രണ്ടാമത്തെ സ്‌റ്റേജിലായിരിക്കും താരങ്ങള്‍ ഒരുമിച്ചുള്ള പരിശീലനം.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…