കൊല്‍ക്കത്തയില്‍ പൊലീസ് കമ്മിഷണറുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സിബിഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. ചിട്ടിഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ അന്വേഷണ ഏജന്‍സിക്ക് തെളിവുകളുണ്ടെന്ന് ഇടക്കാല സിബിഐ മേധാവി എം നാഗേശ്വര്‍ റാവു പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കുകയും നീതിയെ തടസ്സപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് രാജിവ് കുമാര്‍ കൂട്ടുനിന്നെന്നും സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
‘സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ശാരദാ ചിറ്റ് ഫണ്ട് കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. സുപ്രിംകോടതി നിര്‍ദ്ദേശത്തിന് മുന്‍പായി കേസ് അന്വേഷിക്കാനായി രാജിവ്് കുമാര്‍ ചെയര്‍മാനായി പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് ഒരു അന്വേഷണസംഘത്തെ രൂപീകരിച്ചു, എല്ലാ തെളിവുകളും പിടിച്ചെടുത്തിരുന്നു. ,സുപ്രംകോടതി നിര്‍ദ്ദേശം വന്നതിനു ശേഷം രേഖകള്‍ എല്ലാം കൈമാറാതെ അന്വേഷണവുമായി സഹകരിക്കാതെ തുടരുകായാണ് . നിരവധി തെളിവുകള്‍ നശിപ്പിക്കപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്തതായി നാഗേശ്വര റാവു വാര്‍ത്താമാധ്യമങ്ങളോടെ പറഞ്ഞു.
ബംഗാളിലെ അനിയന്ത്രിതമായ സ്ഥിതിക്ക് ശേഷം ആണ് റാവു പ്രതികരിച്ചത്. ചിട്ടി ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് രാജിവ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിരവധി പോലിസുകാര്‍ സംഘടിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ചേരുകായായിരുന്നു ചില സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുന്നതിനെക്കുറിച്ച് ആദ്യം പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും സിബിഐ ഓഫീസര്‍ പോലും അവരെ അറസ്റ്റുചെയ്തിട്ടില്ലെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കി.ചോദ്യം ചെയ്യലിനുശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് സിബിഐ ഓഫീസര്‍മാര്‍ പുറത്തിറങ്ങിയിട്ടുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ പ്രവീണ്‍ ത്രിപാത്തി പറഞ്ഞു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…