ദില്ലി: പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്ത് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിടുകാലത്തുപോലും നിരവധി ഇടപെടലുകൾ സുപ്രീം കോടതിയിലും ഹൈകോടതികളിലും മറ്റും പ്രവാസി ലീഗൽ സെൽ നടത്തിയിരുന്നു.
കഴിഞ്ഞ ഇരുപത്തൊന്പതു വർഷത്തോളമായി ബഹറിനിൽ താമസിക്കുന്ന സുധീർ തിരുനിലത് സാമൂഹിക സാംസ്കാരിക മേഖലകളിൽ സുപരിചിതനാണ്. വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുള്ള സുധീർ തിരുനിലത് സാധാരണക്കാരുടെയും മറ്റും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കോവിടിന്റെ സമയത്തുപോലും നിരവധി ആളുകളെ നാട്ടിലെത്തിക്കുന്നതിലും സഹായിച്ചിട്ടുണ്ട്.
ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്തിന്റെ നിയമനം ഈ മേഖലയിൽ ഉള്ള പ്രവാസികൾക്ക് ഏറെ സഹായകരമാകുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. പ്രവാസി ലീഗൽ സെലിന്റെ ബഹറിൻ കോർഡിനേറ്ററായി അമൽ ദേവും പ്രവർത്തിച്ചുവരുന്നു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…