Categories: India

ബി ജെ പിയുടെ വസായ്-വിരാർ ജില്ലാ ജനറൽ സെക്രട്ടറിയായി കെ.ബി ഉത്തംകുമാർ നിയമിതനായി

മുംബൈ : ബി ജെ പി വസായ് – വിരാർ ജില്ലാ ജനറൽ സെക്രട്ടറി ആയി കെ.ബി ഉത്തംകുമാർ നിയമിതനായി .കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലെ പായിപ്പാട് സ്വദേശിയായ ഇദ്ദേഹം മുപ്പത്തിരണ്ട് വർഷമായി മഹാരാഷ്ട്രയിലെ വസായിൽ താമസിക്കുകയാണ് .ബാല്യത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്തേക്ക് എത്തുന്നത് .ആർ എസ് എസിൽ ബാലാ പ്രമുഖ് , മണ്ഡൽ കാര്യവാഹ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് . തുടർന്ന് മുംബൈയിൽ എത്തിയ ഇദ്ദേഹം ബി ജെ പി വസായ് റോഡ് മണ്ഡലത്തിൻ്റെ സെക്രട്ടറി , ജനറൽ സെക്രട്ടറി ചുമതലകൾ വഹിച്ചു .മികച്ച പ്രവർത്തനത്തിൻ്റെ ഫലമായി മണ്ഡലത്തിൻ്റെ പ്രസിഡൻ്റ് പദവിയിൽ എത്തി .

രണ്ട് ടേമുകളിലായി ആറു വർഷം പ്രസിഡൻ്റ് പദവിയിൽ ഇദ്ദേഹം പ്രവർത്തിച്ചു .കാര്യമാത്രമായ പ്രവർത്തനങ്ങൾ ഇല്ലാതെ കിടന്ന വസായ് റോഡ് മണ്ഡലത്തിൽ കെ.ബി ഉത്തംകുമാർ പ്രസിഡൻ്റായ ശേഷം നടത്തിയ പ്രവർത്തനങ്ങൾ ഈ മേഖലയിൽ ബി ജെ പി ക്ക് ശക്തമായ അടിത്തറയും വൻ ജനസ്വാധീനവും ഉണ്ടാക്കി . പ്രവർത്തന മികവിൻ്റെ പേരിൽ ബി ജെ പി മഹാരാഷ്ട്ര സംസ്ഥാന നേതൃത്വത്തിൻ്റെ പ്രശംസ പല തവണ ഇദ്ദേഹത്തിന് ലഭിച്ചു . ഇപ്പോൾ ജില്ലാ ജനറൽ സെക്രട്ടറി പദവിയിൽ എത്തിയതും പ്രവർത്തന മികവിൻ്റെ പിൻബലം ഒന്നുകൊണ്ട് മാത്രമാണ് . ബി ജെ പി യിലെ ചുമതലകൾ വഹിക്കുന്നതിനോടൊപ്പം തന്നെ മഹാരാഷ്ട്ര മലയാളി സംഘ് ജനറൽ സെക്രട്ടറി , ബസ്സിൻ കേരള സമാജം വൈസ് പ്രസിഡൻറ് , വസായ് ശബരിഗിരി അയ്യപ്പക്ഷേത്ര ഭരണ സമിതി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട് . മുംബൈയിലെ പ്രശസ്ത സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതീക്ഷാ ഫൗണ്ടേഷൻ്റെ ചെയർമാൻ , സനാതന സംസ്കൃതിയുടെ ഉന്നമനത്തിനായിട്ട് രൂപം കൊടുത്ത വസായ് സനാതന ധർമ്മസഭയുടെ സംയോജകൻ എന്നീ നിലകളിലും നിലവിൽ പ്രവർത്തിച്ചു വരികയാണ് ഉത്തംകുമാർ.

Anandhu Ajitha

Recent Posts

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

4 hours ago

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

6 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

6 hours ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

7 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

8 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

8 hours ago