ചെന്നൈ : നടി ഭാനുപ്രിയയുടെ വീട്ടില് നിന്നും വീട്ടുജോലിക്കായി നിര്ത്തിയിരുന്ന പ്രായപൂര്ത്തിയാകാത്ത മൂന്ന് പെണ്കുട്ടികളെ കണ്ടെത്തി. ചൈല്ഡ് ലൈന് പ്രവര്ത്തകര് ചെന്നൈ ടി നഗറിലെ ഭാനുപ്രിയയുടെ വീട്ടില് നടത്തിയ തെരച്ചിലിലാണ് മൂന്നു പെണ്കുട്ടികളെ കണ്ടെത്തിയത്.
ആന്ധ്രാപ്രദേശിലെ സമാല്കോട്ട് സ്വദേശിനിയായ ഒരു പെണ്കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് ചൈല്ഡ് ലൈന് പ്രവര്ത്തകര് നടിയുടെ വീട്ടില് തെരച്ചില് നടത്തിയത്.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില് നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും ശമ്പളം കൊടുക്കാതെ പീഡിപ്പിച്ചെന്നും കാണിച്ച് സമാല്കോട്ട് പോലീസ് സ്റ്റേഷനില് പരാതി നല്കിയത്.
മകളെ കാണാന് തന്നെ അനുവദിക്കുന്നില്ലെന്നും പ്രഭാവതി ആരോപിച്ചിരുന്നു. പരാതിയെ തുടര്ന്ന് ആന്ധ്രപ്രദേശിലെ ശിശുക്ഷേമ സമിതി നടിക്കെതിരെ പോക്സോ വകുപ്പുകള് ചുമത്തി കേസെടുത്തിരുന്നു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…