SABARIMALA
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ വൃന്ദവും പ്രഹസനം നടത്തിയതിനെതിരെ വ്യാപക പ്രതിഷേധം. തുലാമാസ പൂജകൾക്കായി എത്തിയ തീർത്ഥാടകരെ പമ്പയിൽ നടന്ന വിഐപി അവലോകന യോഗത്തിന്റെ പേരുപറഞ്ഞ് മണിക്കൂറുകളോളമാണ് നിലയ്ക്കൽ പാതയിൽ സുരക്ഷാ ജീവനക്കാർ തടഞ്ഞുവെച്ചത്. പമ്പയിൽ നടന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് ഭക്തരെ കിലോമീറ്ററുകളോളം നിരന്നുനിൽക്കുന്ന വാഹനവ്യൂഹങ്ങളിൽ തളച്ചിട്ടത്. പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി പന്തളത്തുനിന്ന് വിശുദ്ധ പദവിയോടെ യാത്ര തിരിച്ച കൊട്ടാരത്തിലെ കുട്ടികൾ സഞ്ചരിച്ച വാഹനം പോലും മണിക്കൂറുകളോളം നിരത്തിലിടേണ്ടി വന്നത് സംസ്ഥാന ഭരണകൂടത്തിന്റെ ക്രൂരമായ അനാസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിഐപികളുടെ സുഖസൗകര്യങ്ങൾക്കും പബ്ലിസിറ്റിക്കും വേണ്ടി സാധാരണക്കാരായ അയ്യപ്പഭക്തരെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്ന നടപടി തികച്ചും അപലപനീയമാണെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി കുറ്റപ്പെടുത്തി. സമിതി പ്രസിഡന്റ് ദീപ വർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഈ ഭക്തജനവിരുദ്ധ സമീപനത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നത്. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ഒരു മാസം മാത്രം ബാക്കിനിൽക്കെ, യാതൊരുവിധ അടിസ്ഥാന മുന്നൊരുക്കങ്ങളും നടത്താതെ നടത്തിയ ഈ അവലോകന യോഗം കേവലം പ്രഹസനം മാത്രമാണെന്ന് സമിതി വിലയിരുത്തി. പി.എൻ. നാരായണവർമ്മ, ജി. പൃഥ്വിപാൽ, അനിൽ കുമാർ, കെ.ആർ. രവി, എം.ബി. ബിനു കുമാർ തുടങ്ങിയ നേതാക്കൾ സംസാരിച്ച യോഗത്തിൽ, വരാനിരിക്കുന്ന സീസണിൽ അരവണ ക്ഷാമം ഉണ്ടാകാതിരിക്കാൻ പ്ലാന്റ് നവീകരണം വേഗത്തിലാക്കണമെന്നും ആവശ്യമുയർന്നു.
ശബരിമലയിലെ വിഐപി സംസ്കാരവും ഭക്തരെ വഴിയിൽ തടഞ്ഞിടുന്ന പൊലീസിന്റെയും ബോർഡിന്റെയും ജനവിരുദ്ധ നയങ്ങളും ഇല്ലാതാക്കാൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വ്രതശുദ്ധിയോടെ എത്തുന്ന ഭക്തർക്ക് മുൻഗണന നൽകുന്നതിന് പകരം വിഐപി ദർശനത്തിനും ഉദ്യോഗസ്ഥ മേധാവിത്വത്തിനും മുൻഗണന നൽകുന്ന സംസ്ഥാന സർക്കാരിന്റെ ഈ നയം ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണത്തിൽ കൊണ്ടുവരണമെന്ന് ചൂണ്ടിക്കാട്ടി സമിതി ഔദ്യോഗികമായി പരാതി നൽകുമെന്നും പ്രസിഡന്റ് ദീപ വർമ്മ അറിയിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…