ദില്ലി: ഭീകരസംഘടനയായ ലഷ്കര് ഇ ത്വയിബയുമായി ബന്ധമുള്ള 5 ഭീകരര്കാശ്മീരില് പിടിയിലായി. ഇവരില് നിന്ന് വന് ആയുധ ശേഖരവും സൈന്യം പിടിച്ചെടുത്തു.
ബുദ്ഗാം പൊലീസും 53 രാഷ്ട്രീയ റൈഫിള്സും സി ആര് പി എഫും ചേര്ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ലഷ്കര് ഭീകരര് പിടിയിലായത്. നേരത്തെ പിടിയിലായ ലഷ്കര് ഭീകരന് സഹൂര് വാനിയെ ചോദ്യം ചെയ്തതില് നിന്നു ലഭിച്ച വിവരങ്ങള് അനുസരിച്ചായിരുന്നു സൈന്യത്തിന്റെ നീക്കം. ഭീകരര് ഒളിഞ്ഞിരിക്കുന്ന താവളത്തെക്കുറിച്ച് ലഭിച്ച വ്യക്തമായ വിവരത്തെ തുടര്ന്ന് സൈന്യം നടത്തിയ മിന്നല് നീക്കത്തില് ഭീകരര്ക്കൊപ്പം വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ലഷ്കര് ഭീകരന് യൂസഫ് കന്ത്രുവിന്റെ അടുത്ത അനുയായികളില് ഒരാളും പിടിയിലായ ഭീകരരുടെ കൂട്ടത്തിലുണ്ട്. അയാളുടെ വീട്ടില് നിന്നും 200 മീറ്റര് അകലെയായിട്ടായിരുന്നു ഭീകരരുടെ ഒളിത്താവളം. യൂനുസ് മിര്, അസ്ലാം ഷെയ്ഖ്, പര്വേസ് ഷെയ്ഖ്, റഹ്മാന് ലോണ് എന്നിവരാണ് പിടിയിലായ മറ്റ് ഭീകരര്.
മേഖലയില് സജീവ ആക്രമണങ്ങള്ക്ക് തയ്യാറെടുക്കുന്ന ഭീകരര്ക്ക് സന്ദേശങ്ങളും അവശ്യ സാധനങ്ങളും എത്തിച്ചു കൊടുക്കുന്നവരാണ് പിടിയിലായിരിക്കുന്ന ഭീകരര് എന്ന് പൊലീസ് പറഞ്ഞു. ഇവര്ക്കെതിരെ ഖാന്സാഹിബ് പൊലീസ് സ്റ്റേഷനില് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…