Categories: IndiaNATIONAL NEWS

മദ്യം ലഭിച്ചില്ല ; സാനിറ്റൈസർ കുടിച്ചു ; ആന്ധ്രയിൽ ഒൻപത് മരണം

അമരാവതി: മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസര്‍ കുടിച്ച ഒന്‍പതു പേര്‍ മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. ലോക്ക് ഡൗണിനെ തുടർന്ന് പ്രദേശത്ത് മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടർന്ന് ഇവർ സാനിറ്റൈസർ കുടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മൂന്നു പേര്‍ ഇന്നലെയും ആറു പേര്‍ ഇന്നുമായാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നു പേര്‍ അടുത്തുള്ള ക്ഷേത്രത്തിനു സമീപമുള്ള യാചകരാണ്. ഇന്നലെ രാത്രി ഇവര്‍ക്കു കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഒരാള്‍ സ്ഥലത്തുവച്ചു തന്നെ മരിച്ചു. രണ്ടു പേരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

സാനിറ്റൈസര്‍ കുടിച്ച മറ്റൊരാള്‍ വീട്ടില്‍ ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. ആറു പേരെ ഇന്നു പുലര്‍ച്ചെയാണ് സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പേര്‍ ഇതേ ലക്ഷണങ്ങളോടെ മറ്റ് ആശുപത്രികളില്‍ എത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി . മേഖലയിലെ കടകളില്‍നിന്നുള്ള സാനിറ്റൈസര്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സാനിറ്റൈസര്‍ മാത്രമാണോ മറ്റു കെമിക്കലുകളില്‍ ചേര്‍ത്താണോ ഇവര്‍ കഴിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

admin

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

2 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

2 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

2 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

3 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

3 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

3 hours ago