കൊച്ചി: ബെവ്ക്യു ആപ്പിലെ തകരാറുകള്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. കള്ളുകുടിയന്മാരെ നേര്‍വഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയില്‍ നിന്നും മോചിപ്പിക്കുവാനുമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സംവിധാനമാണ് ഈ ആപ്പ്.
ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞപോലെ ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്നതോടെ മദ്യപാനികളില്‍ മദ്യാസക്തി കുറയുകയും അതുവഴി മദ്യവിമുക്തമായ ,ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറുകയും ചെയ്യും.
ഇത് നമ്മുടെ ഐ ടി വകുപ്പിന് മനസ്സിലായില്ല.എന്നാല്‍ സ്വകാര്യകമ്പനിക്ക് മനസ്സിലാവുകയും ചെയ്തു . അത് മനസ്സിലാക്കിത്തന്നെയാണ് ഗവണ്‍മെന്റ് ഈ പുതിയ ആപ്പ് മദ്യപാനികളില്‍ അടിച്ചു കേറ്റിയിരിക്കുന്നത്ത്. മദ്യം ലഭിക്കുന്നതിനായി ഒരാള്‍ സഞ്ചരിക്കേണ്ടി വരുന്ന ദൂരത്തിനേക്കുറിച്ചും ജോയ് മാത്യു പരിഹസിക്കുന്നുണ്ട്.
മദ്യപാനം ഒരു ശീലമാക്കിയ മലയാളികളെ മദ്യാസക്തിയില്‍ നിന്നും മോചിപ്പിക്കാന്‍ കേരള ഗവണ്‍മെന്റ് കാണിക്കുന്ന ഈ ശുഷ്‌കാന്തിയെ നമ്മള്‍ പിന്തുണച്ചില്ലെങ്കില്‍ പിന്നെ ആരാണ് പിന്തുണക്കുകയെന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…