Monday, April 29, 2024
spot_img

മദ്യവിമുക്തി നേടാൻ ആണ് ഈ ‘ആപ്പ്’; പരിഹാസശരങ്ങളുമായി ജോയ് മാത്യു

കൊച്ചി: ബെവ്ക്യു ആപ്പിലെ തകരാറുകള്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. കള്ളുകുടിയന്മാരെ നേര്‍വഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയില്‍ നിന്നും മോചിപ്പിക്കുവാനുമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സംവിധാനമാണ് ഈ ആപ്പ്.

ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞപോലെ ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്നതോടെ മദ്യപാനികളില്‍ മദ്യാസക്തി കുറയുകയും അതുവഴി മദ്യവിമുക്തമായ ,ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറുകയും ചെയ്യും.

ഇത് നമ്മുടെ ഐ ടി വകുപ്പിന് മനസ്സിലായില്ല.എന്നാല്‍ സ്വകാര്യകമ്പനിക്ക് മനസ്സിലാവുകയും ചെയ്തു . അത് മനസ്സിലാക്കിത്തന്നെയാണ് ഗവണ്‍മെന്റ് ഈ പുതിയ ആപ്പ് മദ്യപാനികളില്‍ അടിച്ചു കേറ്റിയിരിക്കുന്നത്ത്. മദ്യം ലഭിക്കുന്നതിനായി ഒരാള്‍ സഞ്ചരിക്കേണ്ടി വരുന്ന ദൂരത്തിനേക്കുറിച്ചും ജോയ് മാത്യു പരിഹസിക്കുന്നുണ്ട്.

മദ്യപാനം ഒരു ശീലമാക്കിയ മലയാളികളെ മദ്യാസക്തിയില്‍ നിന്നും മോചിപ്പിക്കാന്‍ കേരള ഗവണ്‍മെന്റ് കാണിക്കുന്ന ഈ ശുഷ്‌കാന്തിയെ നമ്മള്‍ പിന്തുണച്ചില്ലെങ്കില്‍ പിന്നെ ആരാണ് പിന്തുണക്കുകയെന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നത്.

Related Articles

Latest Articles