Featured

മരണം ആരെയും വിശുദ്ധരാക്കില്ല .വലിയ ഡെക്കറേഷൻ ഒന്നും വേണ്ട ഒരു ഇന്ത്യവിരുദ്ധൻ മരിച്ചു അത്ര മതി| SIDHARTH S

ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ ഖേദം ഉണ്ട് എന്ന് താലിബാൻ്റെ ഔദ്യോഗിക വക്താവ് സബിയുള്ള മുജാഹിദ് പത്രക്കുറിപ്പിൽ അന്താരാഷ്ട്ര മീഡിയയോട് അറിയിച്ചിരിക്കുന്നു.!!!!

ദാനിഷ് സിദിഖിയുടെ സാന്നിധ്യം അവർക്ക് അറിയില്ലായിരുന്നു എന്നും മേലിൽ ഇത്തരം ദുഖാർദ്രമായ സാഹചര്യം ഉണ്ടാകാതെ നോക്കാം എന്ന് എഴുതി ഉറപ്പും നൽകിയിട്ടുണ്ട്… !!!!!

ഡാനിഷ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവർക്ക് വ്യക്തമല്ല എന്നും താലിബാൻ ഔദ്യോഗികമായി ഇത് അന്വേഷിക്കുമെന്നും സബിയുള്ള മുജാഹിദ് കൂട്ടിച്ചേർത്തു… !!”

താലിബാൻറെ ഈ കരുതലും സ്നേഹവും കണ്ട് ഉള്ളം നിറഞ്ഞ് വിതുമ്പുകയാണ് ഭാരതത്തിലെ അർബൻ നക്സൽ റിപോർട്ടർമാരൊക്കെയും … അതുകൊണ്ട് തന്നെ പ്രതിഷേധ സൂചകമായി ഹാഷ് ടാഗ് കാംപെയിൽ ഇല്ല, മെഴുകുതിരി കത്തിക്കലില്ലാ…. , വിലാപയാത്രയും വേണ്ട .. !

താലിബാൻ ആങ്ങളമാർക്ക് പറ്റിപ്പോയ കയ്യബദ്ധം അവർ സർവ്വാത്മനാ ക്ഷമിച്ച് കൊടുത്തിരിക്കുന്നു….
ഉള്ളിൽ തിങ്ങിയ രോഷവും സന്താപവുമൊക്കെ നിർന്നിമേഷരായ് അവർ നടത്തിയ ഖേദ പ്രകടനത്തിൽ അലിഞ്ഞ് പോയിരിക്കുന്നു…..

ഏതാനും ദിവസങ്ങൾ മുമ്പ് നിരുപാധികം കീഴടങ്ങിയ സ്വന്തം രാജ്യക്കാർ തന്നെ ആയ പട്ടാളക്കാരെ ക്രൂരവും പൈശാചികവുമായി കൊന്നു തള്ളിയവൻമാർ ആണി ആങ്ങളമാർ …

പിഞ്ചു പെൺകുരുന്നുകൾ പഠിക്കുന്ന സ്കൂളിൽ ബോംബിട്ട് 90 പേരെ നിഷ്കരുണം കൊന്നൊടുക്കിയ നരാധമൻമാരാണി ആങ്ങളമാർ….

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ഇരുപത്ത് മൂന്നുകാരിയായ പോലീസുകാരിയെ ബസിൽ നിന്നും വിളിച്ചിറക്കി… രണ്ടാഴ്ചയോളം ലൈഗിംകമായി പീഢിപ്പിച്ച് ഒടുക്കം കണ്ണും നാക്കുമൊക്കെ ചൂഴ്ന്നെടുത്ത് പെട്ടിയിലാക്കി വീട്ടുക്കാർക്ക് സമ്മാനപ്പൊതിയായി അയച്ച് കൊടുത്ത പിശാചുക്കളാണ് ഈ താലിബാൻകാർ…

അത്യന്തം രാക്ഷസീയവും പൈശാചികവുമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ട് അതിലൊന്നും യാതൊരു മനസ്താപവും തോന്നാത്ത താലിബാൻ ,
ഡാനിഷ് സിദ്ദിക്കിക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്നു…. !!!!
ഖേദം പ്രകടിപ്പിക്കുന്നു……. !!!!

ആഹാ… മാനവീകതയുടെയും മനുഷ്യത്ത്വത്തിൻറെയും എത്ര ഉദാത്തമായ കാഴ്ച….

പക്ഷേ… മരണാനന്തരം ഡാനിഷിനു ലഭിക്കുന്ന ഏറ്റവും വലിയ അവമതിയാണ് ഇതെന്ന് ആരെങ്കിലും വിളിച്ച് പറഞ്ഞാൽ അവരൊക്കെയും വർഗ്ഗീയ വാദികളായ് തൽക്ഷണം ചാപ്പകുത്തപ്പെടും…
മീഡിയാഫൺ അജിംസും , റിപ്പറോർട്ടർ നികേഷും , മനോരോഗരമ ഷാനിയും ഒറ്റശ്വാസത്തിൽ ഒരു മണിക്കൂർ പ്രസംഗിക്കും.’

ഡാനിഷിനെപോലെ കാശ്മീരിലെ സൈന്യത്തെ ഇത്രയധികം തരം താഴ്തുകയും അപമാനിക്കുകയുടെ ചെയ്ത മറ്റൊരു ജേർണലിസ്റ്റില്ല എന്നത് ഒരു അപ്രിയ സത്യം തന്നെയാണ്..
വളരെ പക്ഷപാതപരമായി ഫോട്ടോകൾ പബ്ലിഷ് ചെയ്യുകയും കാശ്മീരിലെ അർട്ടിക്കിൾ 370 സംബന്ധമായ വാർത്തകൾക്ക് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇന്ത്യക്ക് പ്രതികൂലമായ നറേറ്റീവുകൾ സംഭാവന നൽകിയതുമായ ആളാണ് ഡാനിഷ് സിദ്ദിഖി.

കശ്മീർ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിരന്തരം നിറഞ്ഞ് നിർത്തുന്ന ഡാനിഷ് ,ഒരിക്കൽ പോലും ജമ്മു കശ്മീരിൽ ഇന്ത്യൻ സായുധ സേന നേരിടുന്ന വെല്ലുവിളികളും ബുദ്ധിമുട്ടുകളും ഒന്നും പരാമർശിക്കുകയോ ഫോട്ടോകളിൽ പകർത്തുകയോ ചെയ്തിട്ടില്ല എന്നത് ദുരൂഹവും നിരാശാജനകവും ആയിരുന്നു…
ആൻറി ഇന്ത്യൻ പ്രൊപഗണ്ട വെളിവാക്കുന്ന ദൃശ്യങ്ങൾ മാത്രമായിരുന്നു ഡാനിഷിൻ്റെ എല്ലാക്കാലത്തേയും സംഭാവനകൾ.

ഡൽഹി കലാപ ദൃശ്യങ്ങൾ, ട്രംപിൻ്റെ ഭാരത സന്ദർശനം , കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാര രീതികൾ … ഇവയൊക്കെ അന്താരാഷ്ട്രതലത്തിൽ വൻ ചർച്ചയായ ഫോട്ടോഗ്രഫുകളാണ്.
അതുകൊണ്ട് തന്നെ വലതുപക്ഷ വിരോധത്തിൻ്റെ പേരിൽ രാജ്യത്തിനു തന്നെ അവമതി ഉണ്ടാക്കുന്ന നറേറ്റീവുകൾ ആണ് ഡാനിഷിൻ്റേതെന്ന വിമർശനം വൻതോതിൽ ഉയർന്നു വന്നിരുന്നു….

നിരന്തരം ഫാസിസ്റ്റ് രാജ്യമെന്നും , ലോകത്ത് ജീവിക്കാൻ ഏറ്റവും അപകടം നിറഞ്ഞ രാജ്യമെന്നും ഡാനിഷ് വിശേഷിപ്പിച്ചിരുന്ന ഈ മഹാരാജ്യത്ത് അദ്ദേഹത്തിന് നാളിതുവരെ ഒരു ഭീഷണിയോ ദേഹത്ത് ഒരു പോറൽ പോലുമോ ഏറ്റിരുന്നില്ല എന്നതാണ് ഏറ്റവും കൗതുകകരം.

ഒടുക്കം സമാധാനത്തിൻ്റെ പോരാളികൾ എന്ന് നിരന്തരം വാഴ്ത്തിപ്പാടിക്കൊണ്ടിരുന്ന അധമൻമാരുടെ കൈകൊണ്ട് തന്നെ മരണം പുൽകേണ്ടി വന്നത് കാലത്തിൻ്റെ കാവ്യനീതിയാകാം…

എന്തായാലും ഒരു കാര്യത്തിൽ സമാധാനമുണ്ട്… അഫ്ഗാനിസ്ഥാനിസ്ഥാനിൽ വെടിയേറ്റ് മരിക്കുന്നതിന് പകരം ഇന്ത്യയിൽ വെച്ച് വല്ല അസുഖം വന്നോ അപകടത്തിൽപേട്ടോ ആണ് ഈ സത്പുരുഷൻ ദിവംഗതൻ ആയിരുന്നെങ്കിൽ…
അർബൻനക്സലുകളും ജാമിയ മിലിയക്കാരും വക ഒരു രണ്ടാം ഖിലാഫത്ത് സമരം ഇവിടെ അരങ്ങേറിയേനേ…

ഇതിപ്പോ… ശാന്തം… സ്വസ്ഥം…!!!

മോദിയും…ബി.ജെപിയും .. മറുപടിയും പറയണ്ട !!!

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

5 minutes ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

13 minutes ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

4 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

10 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago