തിരുവനന്തപുരം: മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയെ പതിവായി വിളിക്കാറുണ്ടെന്നു ഫോൺ രേഖകൾ. അനൂപിന്റെ 78299 44944 എന്ന നമ്പറിൽ നിന്ന് ബിനീഷ് കോടിയേരിയുടെ 456ൽ അവസാനിക്കുന്ന മൊബൈൽ നമ്പറിലേക്കായിരുന്നു കോളുകൾ. ഓഗസ്റ്റ് 1ന് ഇരുവരും തമ്മിൽ 2 തവണ സംസാരിച്ചിട്ടുണ്ട്. ഇതിൽ രണ്ടാമത്തെ കോൾ 196 സെക്കൻഡ് നീണ്ടു. പിന്നീട് 13നു രാത്രി 11നു 488 സെക്കൻഡ് നേരം സംസാരിച്ചു. അറസ്റ്റിലാകുന്നതിനു 2 ദിവസം മുൻപ് ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 12.53 മുതൽ 1.28 വരെയുള്ള സമയത്തിനിടെ 5 തവണ സംസാരിച്ചു. 8 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെയാണ് സംസാര ദൈർഘ്യം. 21നാണ് അനൂപ് പിടിയിലാകുന്നത്.
അനൂപ് മുഹമ്മദിന് ബെംഗളൂരുവിൽ സാമ്പത്തിക സഹായം നൽകിയത് ബിനീഷ് കോടിയേരിയുടെ ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ മറവിലെന്ന് ആരോപണമുണ്ട്. ബിനീഷിന്റെ കമ്പനിയുടെ പാർട്ണർ ആയിരുന്ന അനസ് വലിയപറമ്പത്തുമായി ചേർന്നാണ് 2015ൽ സ്ഥാപനം ആരംഭിച്ചത്. അനൂപ് മുഹമ്മദിനെ അടുത്തറിയാമെന്നും വർഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും ബിനീഷ് വെളിപ്പെടുത്തിയിരുന്നു. പിടിയിലാകുന്നതിനു 2 ദിവസം മുൻപു നാട്ടിലേക്കു വരാൻ പണമില്ലെന്നു പറഞ്ഞു വിളിച്ചെന്നും 15,000 രൂപ നൽകിയെന്നും സമ്മതിച്ചു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…