development

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി സായുധസേനയിൽ തുടരാൻ അവസരം നൽകാനാണ് തീരുമാനം. ഇതോടെ ആകെ സേവനകാലാവധി ആറുവർഷമായി ഉയരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയാണ് പുതിയ നിർദേശത്തിന് അംഗീകാരം നൽകിയത്. ആദ്യ നാലുവർഷത്തെ സേവനത്തിനുശേഷം സ്ഥിരനിയമനത്തിന് തിരഞ്ഞെടുക്കപ്പെടാത്ത 75 ശതമാനം അഗ്നിവീറുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രതിരോധ സേനാ മേധാവി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണ്യമാണ് തീരുമാനം പ്രഖ്യാപിച്ചത്.

രണ്ടുവർഷത്തെ അധികസേവനം ലഭിക്കുന്നതോടെ അഗ്നിവീറുകൾക്ക് സൈനികരംഗത്ത് കൂടുതൽ അനുഭവസമ്പത്ത് നേടാനും സ്ഥിരനിയമനത്തിനുള്ള സാധ്യത മെച്ചപ്പെടുത്താനും അവസരമൊരുങ്ങും. എന്നാൽ അധികസേവനം ലഭിച്ചതുകൊണ്ടുമാത്രം സ്ഥിരനിയമനം ഉറപ്പാകില്ല. ആറുവർഷത്തെ സേവനകാലയളവിലെ പ്രകടനം, കഴിവുകൾ, നേട്ടങ്ങൾ എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും സ്ഥിരസേനയിലേക്ക് വീണ്ടും പരിഗണിക്കുക. നിലവിലെ വ്യവസ്ഥപ്രകാരം ആദ്യ നാലുവർഷം പൂർത്തിയാക്കുന്നവരിൽ പരമാവധി 25 ശതമാനം പേർക്കാണ് സ്ഥിരനിയമനത്തിന് അവസരമുണ്ടായിരുന്നത്. ബാക്കിയുള്ള 75 ശതമാനം പേർക്ക് സേവനം അവസാനിപ്പിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഉയർന്നുവന്ന ആശങ്കകൾക്കുള്ള പരിഹാരമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

2022 ജൂണിലാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. കരസേന, നാവികസേന, വ്യോമസേന എന്നിവയിലേക്ക് യുവാക്കളെ ഹ്രസ്വകാലത്തേക്ക് നിയമിച്ച് സൈനികസേനയുടെ ശരാശരി പ്രായം കുറയ്ക്കുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ നാലുവർഷത്തെ സേവനത്തിനുശേഷമുള്ള തൊഴിൽസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇതിനിടെയാണ് ആദ്യ ബാച്ചിലെ ഏകദേശം 18,000 അഗ്നിവീറുകൾ സേവനം പൂർത്തിയാക്കി പുറത്തുപോകാനിരിക്കെ കേന്ദ്രത്തിന്റെ പുതിയ തീരുമാനം. നാവികസേനയിലെ ആദ്യ ബാച്ച് നവംബർ 21നും വ്യോമസേനയിലേത് ഡിസംബർ 21നും കരസേനയിലേത് ഡിസംബർ 31നും സേവനം പൂർത്തിയാക്കും. സ്ഥിരനിയമനത്തിനുള്ള നിലവിലെ 25 ശതമാനം പരിധിയിൽ മാറ്റം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികമായി രണ്ടുവർഷം സൈനികസേവനം തുടരാനുള്ള അവസരം അഗ്നിവീറുകൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

anjaliv

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

8 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

8 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

16 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

2 days ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

2 days ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

2 days ago