Categories: Covid 19Kerala

മൃഷ്ടാന്ന ഭോജനവുമായി നഗരസഭയും കുടുംബശ്രീയും

തിരുവനന്തപുരം: നഗരസഭയും കുടുംബശ്രീയും ചേര്‍ന്നാരംഭിച്ച ജനകീയ ഹോട്ടല്‍ വഴി വിതരണം ചെയ്യുന്നത് വിഭവസമൃദ്ധമായ ഊണ്. ചോറും സാമ്പാറും തോരനും എരിശ്ശേരിയും അച്ചാറും കൂടിയുള്ള ഊണിന് 20 രൂപ മാത്രം .എസ്എംവി സ്‌കൂളിന് എതിര്‍വശമായി നഗരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങില്‍ ഒരുക്കിയ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു.

ആദ്യദിനം തന്നെ 1000 ഊണാണ് ജനകീയ ഹോട്ടല്‍ വഴി വിതരണം നടത്തിയത് . ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ 25 രൂപയ്ക്ക് ഊണ് വീടുകളില്‍ എത്തിച്ചു നല്‍കുന്നുണ്ട് . ഇതിനായി നഗരസഭയുടെ വോളന്റിയര്‍മാരും സഹായത്തിനുണ്ട് . ആവശ്യക്കാരുടെ എണ്ണമനുസരിച്ച് പ്രഭാതഭക്ഷണവും രാത്രിഭക്ഷണവും ആവശ്യമുള്ളപക്ഷം കുറഞ്ഞ നിരക്കില്‍ തന്നെ ജനകീയ ഹോട്ടല്‍ വഴി വിതരണം ചെയ്യും.

ജനകീയ ഹോട്ടല്‍ വഴി ഹോം ഡെലിവറി ആവശ്യമുള്ളവര്‍ തലേ ദിവസം 8 മണിക്ക് മുന്‍പായി ബുക്കിംഗ് നടത്തേണ്ടതാണ് . വിതരണ സൗകര്യത്തിനു വേണ്ടിയാണിത്. ബുക്കിംഗിനായുള്ള നമ്പറുകള്‍ മൂന്നില്‍ നിന്ന് ഏഴാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട് .

ആദ്യ ദിവസം ഓര്‍ഡര്‍ ശേഖരിക്കുന്നതിനായി നേരിട്ട തടസ്സം പരിഹരിക്കുന്നതിന്റെ ഭാഗമായാണിത് .സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജനകീയ ഹോട്ടലുകള്‍ക്കുവേണ്ടി നഗരസഭ 2020 – 21 ബഡ്ജറ്റില്‍ 3 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. നഗരത്തില്‍ 9 ഇടങ്ങളില്‍ കുടി ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം.

ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പരുകള്‍: 7034001843 , 7012285498 , 6235740810 , 9061917457 , 7012827903 , 8129016079 , 8921663462

Anandhu Ajitha

Recent Posts

ചൈനീസ് അക്കാദമിയുടെ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാർ നാവിക താവളത്തിനടുത്ത് ! വൻ ആശങ്ക

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…

28 minutes ago

ചുവപ്പിൽ നിന്ന് പച്ചയിലേക്ക് !! നിറം മാറ്റി വിസ്മയിപ്പിച്ച് 3I അറ്റ്ലസ്; ഡിസംബർ 19ന് ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തിൽ; ആകാംക്ഷയോടെ ശാസ്ത്രലോകം

പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…

1 hour ago

നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ! 2 ടയറുകൾ പൊട്ടി ! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; യാത്രക്കാർ സുരക്ഷിതർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…

2 hours ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും !!! ഞെട്ടിക്കുന്ന പഠനം പുറത്ത്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

2 hours ago

മമ്മിയൂരിൽ പള്ളി നിർമ്മിച്ചവർ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുന്നു ? Mammiyur | SasikalaTeacher

മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…

2 hours ago

പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരെ ഭീകരർക്ക് ഇട്ടു കൊടുത്തതോ ?

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

3 hours ago