യാത്രാ വിലക്കില്‍ കുടുങ്ങിയ നവവധുവിന് വിവാഹ മോതിരമെത്തിച്ച് അഗ്‌നിരക്ഷാ സേന

ഇരിട്ടി : നാളെ വിവാഹിതരാകുന്ന നവദമ്പതികള്‍ക്ക് വിവാഹ മോതിരമെത്തിച്ചു നല്‍കി ഇരിട്ടി അഗ്‌നിരാക്ഷാ സേന. ഇരിട്ടി കരിക്കോട്ടക്കരിയിലെ താളുകണ്ടത്തില്‍ ഇമ്മാനുവേല്‍ – ലില്ലി ദമ്പതികളുടെ മകള്‍ മറിയ ഇമ്മാനുവേലും കണിച്ചാര്‍ ചെങ്ങോത്തെ ഒറ്റപ്ലാക്കല്‍ ജോസ് – മേരിക്കുട്ടി ദമ്പതികളുടെ മകന്‍ ജോമിനും തമ്മിലുള്ള വിവാഹമാണ് വ്യാഴാഴ്ച നടക്കേണ്ടത്.

ആദ്യം ഏപ്രില്‍ 16 നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് നടന്നില്ല. ബോംബെയില്‍ ഒരു മാനുഫാക്ച്ചറിംഗ് കമ്പനിയില്‍ ജോലിചെയ്യുന്ന ജോമിന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ നാട്ടില്‍ എത്തിയെങ്കിലും മറ്റൊരു സംസ്ഥാനത്തു നിന്നും എത്തിയതിനാല്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വന്നു.

അതിനാല്‍ തന്നെ ഏപ്രിലില്‍ തീരുമാനിച്ച വിവാഹം മെയ് 7 ലേക്ക് മാറ്റിവയ്‌ക്കേണ്ടി വന്നു. ഇതിനിടയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പേ വിവാഹ സമയത്ത് കൈമാറേണ്ട രണ്ടുപേരുടെയും മോതിരം കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ മുഴുവന്‍ പണവും നല്‍കി ബുക്ക് ചെയ്തിരുന്നു .

കണ്ണൂര്‍ ജില്ല റെഡ് സോണായി പ്രഖ്യാപിച്ചതും ലോക്ക്ഡൗണ്‍ മൂലമുള്ള യാത്രാ പ്രതിസന്ധിയും നിലനില്‍ക്കുന്നതിനാല്‍ മോതിരമില്ലാതെ വിവാഹം നടത്തിയാലോ എന്ന് വീട്ടുകാര്‍ ആലോചിക്കുന്നതിനിടെയാണ് ഇരിട്ടി അഗ്‌നിരക്ഷാ സേന സഹായഹസ്തവുമായെത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ണൂരില്‍ നിന്നും എത്തിച്ച മോതിരങ്ങള്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി. മോഹനന്റെ നേതൃത്വത്തില്‍ രാത്രി 8 മണിയോടെ നവവധു മറിയ ഇമ്മാനുവേലിന് കരിക്കോട്ടക്കരിയിലെ വീട്ടിലെത്തി കൈമാറി.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് 20 പേര്‍ മാത്രം പങ്കെടുത്തുകൊണ്ട് കരിക്കോട്ടക്കരി പള്ളിയില്‍ വച്ച് ലളിതമായ ചടങ്ങില്‍ നാളെ രാവിലെ ഇവരുടെ വിവാഹം നടക്കും .

admin

Recent Posts

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും അകമ്പടിയായി; ആവേശത്തോടെ ക്ഷേത്രനഗരി

വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…

14 mins ago

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

4 hours ago

‘കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് നികത്താനാവാത്ത തീരാനഷ്ടം’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും അമിത് ഷായും

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…

4 hours ago

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ ഏറ്റുമുട്ടൽ; രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും എകെ 47 റൈഫിൾ,…

4 hours ago

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

4 hours ago

അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നില തൃപ്തികരം, മന്ത്രിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. കഴിഞ്ഞ ദിവസം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ നടന്നത്.…

5 hours ago