പത്തനംതിട്ട: പത്തനംതിട്ട ജില്ലയില് കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അവസാന വ്യക്തിയും ഇന്ന് ആശുപത്രി വിട്ടു. ആറന്മുള സ്വദേശി കഴിഞ്ഞ 42 ദിവസമായി പത്തനംതിട്ട ജനറല് ആശുപത്രില് ചികിത്സയിലായിരുന്നു. ഇതോടെ പത്തനംതിട്ട ജില്ല ഒടുവില് രോഗമുക്തമാകുകയാണ്.
തുടര്ച്ചയായ രണ്ടാം പരിശോധന ഫലവും നെഗറ്റീവായതോടെയാണ് രോഗിയെ ആശുപത്രിയില് നിന്ന് ഡിസ്ചാര്ജ്ജ് ചെയ്യാന് തീരുമാനമായത്. യുകെയില് നിന്ന് തിരികെയെത്തിയ ഇയാള്ക്ക് മാര്ച്ച് 25നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ 22 തവണയാണ് ഇയാളുടെ ശ്രവം പരിശോധിച്ചത്. 21-ാമത്തെ പരിശോധനയില് ആദ്യമായി കൊവിഡ് നെഗറ്റീവായി, 22-ാം പരിശോധനയിലും കൊവിഡ് നെഗറ്റീവ് റിപ്പോര്ട്ട് വന്നതോടെ രോഗമുക്തനായെന്ന് സ്ഥിരീകരിച്ച് ആശുപത്രിയില് നിന്ന് വിട്ടയക്കാന് തീരുമാനിച്ചു. ആശുപത്രി വിടുമെങ്കിലും ഇയാള് വീട്ടില് നിരീക്ഷണത്തില് തുടരും.
കേരളത്തില് രണ്ടാം ഘട്ടത്തില് ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ച ജില്ലയാണ് പത്തനംതിട്ട. നേരത്തെ പത്തനംതിട്ടയില് തന്നെ 62 കാരിക്ക് 42 ദിവസം കഴിഞ്ഞാണ് രോഗം ഭേദമായത്. ഇവര്ക്ക് 21-ാമത്തെ പരിശോധനയില് മാത്രമായിരുന്നു കൊവിഡ് നെഗറ്റീവായത്. ഇത് വരെ 17 പേര്ക്കാണ് ജില്ലയില് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില് 16 പേരും നേരത്തെ രോഗമുക്തമായിരുന്നു.
ഏപ്രില് പന്ത്രണ്ടിന് ശേഷം പത്തനംതിട്ടയില് പുതിയ പോസിറ്റീവ് കേസുകള് റിപ്പോര്ട്ട് ചെയ്തിട്ടില്ല,
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…