ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയിലെ (എൽഎസി) സംഘർഷസാധ്യത കണക്കിലെടുത്ത് യുദ്ധ കരുതൽശേഖരം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ സേനകൾക്കു നിർദേശം നൽകി. ലഡാക്ക് വിഷയത്തിൽ ചർച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യ ആരംഭിക്കുകയും ചെയ്തു
സേനകളുടെ അടിയന്തര ആവശ്യങ്ങള് എന്തൊക്കെയാണെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് മൂന്നു സേനാമേധാവിമാരോടും ചോദിച്ചിരുന്നുവെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മലാക്ക സ്ട്രെയ്റ്റിനു (മലേഷ്യയ്ക്കും ഇന്തൊനീഷ്യൻ ദ്വീപായ സുമാത്രയ്ക്കും ഇടയിലെ കടലിടുക്ക്) സമീപം യുദ്ധക്കപ്പലുകളും മറ്റും അടുപ്പിക്കാൻ നാവികസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല, ചൈനീസ് നീക്കത്തെ പ്രതിരോധിക്കാൻ ഇന്തോ – പസഫിക് മേഖലയിൽ എവിടെവേണമെങ്കിലും മുന്നോട്ടുപോകാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.
നേരത്തേ നിലയുറപ്പിച്ച മേഖലകളിൽനിന്ന് മുന്നോട്ടുനീങ്ങാൻ വ്യോമസേനയോടും ആവശ്യപ്പെട്ടു. യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ളവ മുന്നോട്ടുനീക്കാനാണ് നിർദേശം. പാംഗോങ് ട്സോയെ ച്ചൊല്ലിയുള്ള കോർപ് കമാൻഡർ തല ചർച്ച വേണമെന്ന് ചൈന കുറച്ചുദിവസങ്ങളായി ആവശ്യപ്പെടുന്നത് ഇന്ത്യൻ ക്യാംപിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഈ ചർച്ച വേണമെന്ന് ജൂൺ 16നും ചൈന ആവശ്യപ്പെട്ടു. ഈ ഉയർന്നതല ചർച്ച ഗൽവാനിൽനിന്നു ചൈനീസ് സൈന്യം തിരിച്ചുപോയശേഷമേ ഉണ്ടാകൂയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
എന്നാൽ പ്രാദേശിക കമാൻഡർ തല ചർച്ചയ്ക്കുശേഷം ചൈനീസ് സേന കുറച്ചു പിന്നോട്ടുപോയെങ്കിലും ഗൽവാനിലെ പിപി 14ൽ (പട്രോളിങ് പോയിന്റ് 14) സ്ഥാപിച്ച ടെന്റുകൾ നീക്കാൻ തയാറായില്ല. പിപി 17ലെ ഇന്ത്യൻ ടെന്റുകളെച്ചൊല്ലിയും ചൈന എതിർപ്പ് അറിയിച്ചിരുന്നു. അടുത്തനാളുകളിലായി ചൈനയുടെ സ്ഥിരം രീതിയാണിത്. ഏതെങ്കിലും മേഖലയിലേക്ക് അതിക്രമിച്ചു കയറും ടെന്റുകൾ സ്ഥാപിക്കും. പിന്നീട് ടെന്റകൾ അഴിച്ചുമാറ്റാതെ പിന്മാറും. പിന്നീട് എന്തെങ്കിലും ആവശ്യത്തിനു തിരിച്ചുവരേണ്ടിവന്നാൽ ഉടനടി ഉപയോഗിക്കാവുന്ന തരത്തിലാണ് ടെന്റുകൾ സ്ഥാപിക്കുന്നതെന്നാണ് സേനാവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…