ദില്ലി:ഇന്ത്യയില്‍ കോവിഡ് ബാധിക്കുന്നത് ലക്ഷത്തില്‍ 30.04 പേര്‍ക്ക് മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകത്തെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും രാജ്യത്തെ രോഗമുക്തരുടെ എണ്ണം ആക്ടീവ് കേസുകളെക്കാള്‍ കൂടുതല്‍ ഉയര്‍ന്നു വരികയാണെന്നും മന്ത്രാലയം അവകാശപ്പെട്ടു. ലോകാരോഗ്യ സംഘടന ജൂണ്‍ 21 – ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം പേര്‍ക്കിടയില്‍ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് വ്യക്തമാക്കുന്നത്.
രാജ്യത്ത് ഉയര്‍ന്ന ജനസാന്ദ്രത ഉണ്ടെങ്കില്‍പ്പോലും ഒരു ലക്ഷം പേര്‍ക്കിടയില്‍ 30.04 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിക്കുന്നത്. ആഗോള ശരാശരി 114.67 – ല്‍ അധികമാണ്. അമേരിക്കയില്‍ ഒരുലക്ഷം പേര്‍ക്കിടയില്‍ 671.24 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ജര്‍മനി, സ്‌പെയിന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ യഥാക്രമം 583.88, 526.22, 489.42 എന്നിങ്ങനെയാണ് നിരക്ക്.
കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്വീകരിച്ച ശക്തമായ നടപടികളാണ് നിരക്ക് താഴാന്‍ കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. രാജ്യത്ത് ഇതുവരെ 2,37,195 പേര്‍ രോഗമുക്തി നേടി. 55.77 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. 1,74,387 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. രോഗികള്‍ക്കെല്ലാം കൃത്യമായ ആരോഗ്യ പരിചരണം ലഭിക്കുന്നു.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…