രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം പ്രതി ദിനം വർധിക്കുന്നു . ഇതുവരെ 4,40,215 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ച് കഴിഞ്ഞു . 14,011 പേര് രോഗ ബാധയെ തുടർന്ന് മരണപ്പെട്ടു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 248 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് . ഇതോടെ ഇവിടെ രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 6531 ആയി. ഇതിനു പുറമേ, 3214 പുതിയ കേസുകൾ സംസ്ഥാനത്ത് സ്ഥിരീകരിച്ചു . ഇതുവരെ മഹാരാഷ്ട്രയില്‍ 1,39,010 പേര് രോഗബാധിതരായെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം , ഡല്‍ഹിയില്‍ 66602 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2301 പേര് മരിച്ചു. 64603 പേര്‍ക്ക് കോവിഡ് ബാധിച്ച തമിഴ്നാട്ടിൽ 833 പേരാണ് മരിച്ചത്. തെലങ്കാനയില്‍ രോഗ ബാധിതരുടെ എണ്ണം 9553 ആയി. ഹൈദരാബാദില്‍ 652 രോഗബാധിതർ .
അതേസമയം, രാജ്യത്ത് കോവിഡ് പരിശോധനകൾ കൂട്ടാൻ നിർദ്ദേശവുമായി ഐസിഎംആർ രംഗത്തെത്തി. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഐസിഎംആർ നിര്‍ദ്ദേശിച്ചു . റാപ്പിഡ് ആന്റിജെൻ ടെസ്റ്റ് അടക്കമുള്ള വിവിധ കോവിഡ് പരിശോധന രീതികൾ നടപ്പാക്കി പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അടക്കം ഐസിഎംആർ ഉത്തരവ് നല്കി.
പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിമരുന്ന് കടത്താൻ നടത്തിയ നീക്കത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്തുകയായിരുന്നു സംഘത്തിന്റെ…
നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…
ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…
ഭാരതീയ സംസ്കൃതിയുടെയും സനാതന പൈതൃകത്തിന്റെയും പ്രൗഢമായ ദീപാവലി ആഘോഷങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ…
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…