Sunday, April 28, 2024
spot_img

രാജ്യത്ത് കോവിഡ് ബാധിതർ നാലര ലക്ഷത്തിലധികം ; മരണം 14,011

രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം പ്രതി ദിനം വർധിക്കുന്നു . ഇതുവരെ 4,40,215 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ച് കഴിഞ്ഞു . 14,011 പേര്‍ രോഗ ബാധയെ തുടർന്ന് മരണപ്പെട്ടു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 248 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് . ഇതോടെ ഇവിടെ രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 6531 ആയി. ഇതിനു പുറമേ, 3214 പുതിയ കേസുകൾ സംസ്ഥാനത്ത് സ്ഥിരീകരിച്ചു . ഇതുവരെ മഹാരാഷ്ട്രയില്‍ 1,39,010 പേര്‍ രോ​ഗബാധിതരായെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം , ഡല്‍ഹിയില്‍ 66602 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2301 പേര്‍ മരിച്ചു. 64603 പേര്‍ക്ക് കോവിഡ് ബാധിച്ച തമിഴ്‌നാട്ടിൽ 833 പേരാണ് മരിച്ചത്. തെലങ്കാനയില്‍ രോഗ ബാധിതരുടെ എണ്ണം 9553 ആയി. ഹൈദരാബാദില്‍ 652 രോഗബാധിതർ .

അതേസമയം, രാജ്യത്ത് കോവിഡ് പരിശോധനകൾ കൂട്ടാൻ നിർദ്ദേശവുമായി ഐസിഎംആർ രംഗത്തെത്തി. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഐസിഎംആർ നിര്‍ദ്ദേശിച്ചു . റാപ്പിഡ് ആന്‍റിജെൻ ടെസ്റ്റ് അടക്കമുള്ള വിവിധ കോവിഡ് പരിശോധന രീതികൾ നടപ്പാക്കി പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അടക്കം ഐസിഎംആർ ഉത്തരവ് നല്‍കി.

Related Articles

Latest Articles