Categories: Covid 19

രാജ്യദ്രോഹ കേസിൽ ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിന് കോവിഡ്

ഗുവാഹത്തി : രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു . ഇതേ തുടര്‍ന്ന് ഇയാളെ ഗുവാഹത്തി ജയിലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ, ഇയാളെ ദില്ലിയിലേക്ക് മാറ്റാനുള്ള തീരുമാനം മാറ്റിയതായി അധികൃതർ വ്യക്തമാക്കി . ഗുവാഹത്തി ജയിലില്‍ കഴിയുന്ന ഷര്‍ജീലിനെ 17ന് ദില്ലിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഷര്‍ജീലിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അധികൃതര്‍ നിലപാട് മാറ്റുകയായിരുന്നു .

അതേസമയം , ജയില്‍പ്പുള്ളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡ് കൊവിഡ് ആശുപത്രിയാക്കി മാറ്റി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ഗുവാഹത്തി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രിയിലേക്ക് മാറ്റി. മൊത്തം 435 തടവുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

6 hours ago