ദില്ലി: ഫ്രഞ്ച് പോര്‍വിമാനമായ റഫാലിന്റെ രണ്ടാമത്തെ ബാച്ച് ഒക്ടോബറില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് സര്‍ക്കാരുമായുള്ള 59,000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് കൂടുതല്‍ റഫാലുകള്‍ എത്തുന്നത്. ഇത്തവണ നാല് വിമാനങ്ങളായിരിക്കും ഉണ്ടാവുകയെന്നും സൂചനയുണ്ട്.
അംബാല വ്യോമസേന താവളത്തിലാവും ഇവ എത്തുക. നേരത്തെ കരാറിന്റെ ഭാഗമായി ജൂലൈ 29ന് ഫ്രാന്‍സില്‍ നിന്ന് അഞ്ച് വിമാനങ്ങളെ ഇന്ത്യയിലെത്തിച്ചിരുന്നു. സെപ്റ്റംബര്‍ 10ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സമര്‍പ്പിക്കുക. സെപ്റ്റംബര്‍ 10ന് ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്.
ആദ്യ ഘട്ടമായി ലഭിച്ച അഞ്ച് വിമാനങ്ങളില്‍ മൂന്നെണ്ണം ഒരു സീറ്റുള്ളവും രണ്ടണ്ണം രണ്ട് സീറ്റുള്ളവയുമാണ്. വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചേര്‍ന്ന ഉടനെ തന്നെ ഇന്ത്യന്‍ വ്യോമ സേന ഇതില്‍ പരീശീലനം ആരംഭിച്ചിരുന്നു. 2016ലാണ് ഇന്ത്യ റഫേല്‍ പോര്‍വിമാനങ്ങള്‍ക്കായി ഫ്രഞ്ച് കമ്ബനിയായ ദസ്സോയുമായി കരാറില്‍ ഏര്‍പ്പെട്ടത്. ണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാല്‍.
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…