Wednesday, May 1, 2024
spot_img

റഫാൽ രണ്ടാം ബാച്ച്‌​ ഒക്ടോബറോടെ. സെപ്റ്റംബറിൽ ആദ്യ ബാച്ച്‌ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും

ദില്ലി: ഫ്രഞ്ച്​ പോര്‍വിമാനമായ റഫാലിന്റെ രണ്ടാമത്തെ ബാച്ച്‌​ ഒക്​ടോബറില്‍ എത്തുമെന്ന്​ റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് സര്‍ക്കാരുമായുള്ള 59,000 കോടി രൂപയുടെ കരാറി​ന്റെ ഭാഗമായാണ്​ കൂടുതല്‍ റഫാലുകള്‍ എത്തുന്നത്​. ഇത്തവണ നാല്​ വിമാനങ്ങളായിരിക്കും ഉണ്ടാവുകയെന്നും സൂചനയുണ്ട്​.

അംബാല വ്യോമസേന താവളത്തിലാവും ഇവ എത്തുക. നേരത്തെ കരാറി​ന്റെ ഭാഗമായി ജൂലൈ 29ന് ഫ്രാന്‍സില്‍ നിന്ന് അഞ്ച്​ വിമാനങ്ങളെ ഇന്ത്യയിലെത്തിച്ചിരുന്നു. സെപ്റ്റംബര്‍ 10ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സമര്‍പ്പിക്കുക. സെപ്റ്റംബര്‍ 10ന് ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച്‌ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്.

ആദ്യ ഘട്ടമായി ലഭിച്ച അഞ്ച് വിമാനങ്ങളില്‍ മൂന്നെണ്ണം ഒരു സീറ്റുള്ളവും രണ്ടണ്ണം രണ്ട് സീറ്റുള്ളവയുമാണ്‌. വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചേര്‍ന്ന ഉടനെ തന്നെ ഇന്ത്യന്‍ വ്യോമ സേന ഇതില്‍ പരീശീലനം ആരംഭിച്ചിരുന്നു. 2016ലാണ്​ ഇന്ത്യ റഫേല്‍ പോര്‍വിമാനങ്ങള്‍ക്കായി ഫ്രഞ്ച്​ കമ്ബനിയായ ദസ്സോയുമായി കരാറില്‍ ഏര്‍പ്പെട്ടത്​. ണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാല്‍.

Related Articles

Latest Articles