തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്കും സൗജന്യ റേഷൻ ലഭിക്കാൻ കുടുംബാംഗങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പർ വേണമെന്ന് സർക്കാർ. നേരത്തേ ഭക്ഷ്യമന്ത്രിയും മറ്റും അറിയിച്ചിരുന്നത് കാര്‍ഡ് ഇല്ലാതെ എത്തുന്നയാളുടെ മൊബൈല്‍ നമ്പറും സത്യവാങ്മൂലവും ആധാര്‍ കാര്‍ഡും മതിയെന്നാണ്.
എന്നാല്‍ കൂടുതല്‍ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ മേഖലാ, ജില്ലാ, താലൂക്ക്തല ഉദ്യോഗസ്ഥര്‍ക്കു കത്തയച്ചു.
കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പർ സത്യവാങ്മൂലത്തില്‍ എഴുതി വാങ്ങുകയും ഇപോസ് മെഷീനില്‍ എന്റര്‍ ചെയ്ത് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുകയും വേണം.
ഇപ്രകാരം വിതരണം ചെയ്യുന്ന റേഷന്‍ വിവരങ്ങള്‍ പ്രത്യേക റജിസ്റ്ററില്‍ എഴുതി സൂക്ഷിച്ച് റേഷനിങ് ഇന്‍സ്‌പെക്ടറെ അറിയിക്കണം. അവര്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്കു വിവരം കൈമാറണം.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…