ലഡാക്ക്: ഇന്‍ഡോ – ചൈനീസ് അധിനിവേശ ടിബറ്റ് അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ തുടര്‍ന്ന് ഇന്ത്യയും ചൈനയും. ലേയിലെ വ്യോമത്താവളത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ സജ്ജമായി. കിഴക്കന്‍ ലഡാക്കില്‍ കൂടുതല്‍ സൈന്യമെത്തി. വ്യോമസേനാ മേധാവി ലഡാക്കില്‍ തുടരുന്നു. അതിര്‍ത്തിയായ ദെപ്‌സാങില്‍ ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു.
അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചു കയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്. ഇന്ത്യയുടെ ഒറ്റ സൈനിക പോസ്റ്റുപോലും അധീനതയിലാക്കാന്‍ ചൈനയ്ക്ക് സാധിച്ചിട്ടില്ലെന്നും ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കുമെന്നും സര്‍വകക്ഷിയോഗത്തില്‍ മോദി പറഞ്ഞു.
ഇന്റലിജന്‍സ് വീഴ്ച്ചയുണ്ടായെന്ന ആരോപണം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തള്ളിക്കളഞ്ഞു. ചൈനയ്ക്ക് തിരിച്ചടി നല്‍കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ചൈന ഇന്ത്യയുടെ മണ്ണിലേയ്ക്ക് കടന്നു കയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച െചയ്യാന്‍ വിളിച്ച സര്‍വകക്ഷി യോഗതത്തില്‍ വ്യക്തമാക്കിയത്. വീരമൃത്യുവരിച്ച 20 സൈനികര്‍ മരിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ മണ്ണില്‍ കണ്ണുവച്ചവരെ പാഠം പഠിപ്പിച്ചു.
ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. പക്ഷെ രാജ്യത്തിന്റെ പരാമാധികാരം പരമപ്രധാനമാണ്. ചൈനയ്ക്ക് കൃത്യവും കര്‍ശനവുമായ മറുപടി നല്‍കും. നയതന്ത്ര തലത്തില്‍ എല്ലാ ശ്രമവും തുടങ്ങിക്കഴിഞ്ഞു. രാജ്യം എന്തിനും സുസജ്ജമാണ്. അനുയോജ്യമായ എന്തു തീരുമാനമെടുക്കാനും സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…