തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കമ്മീഷനായി ആവശ്യപ്പെട്ടത് നാല് കോടി രൂപയെന്ന് റിപ്പോർട്ടുകൾ. ഇതിൽ മൂന്നേമുക്കാൽ കോടി രൂപയും സ്വപ്നയ്ക്ക് കൈമാറിയതായി എൻ ഐ എയെ പദ്ധതിയുടെ നിർമ്മാണച്ചുമതലയുള്ള യുണിടാക് അറിയിച്ചതായാണ് വിവരം.
അതേസമയം, പദ്ധതിയിൽ തനിക്ക് ഒരു കോടി രൂപയാണ് കമ്മീഷനായി ലഭിച്ചതെന്നായിരുന്നു സ്വപ്ന നേരത്തെ വെളിപ്പെടുത്തിയിരുന്നത്. അതാണ് ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയതെന്നും സ്വപ്ന പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ലഭിക്കുന്ന സൂചന പ്രകാരം, ബാക്കി തുക എവിടെയെന്നും ആർക്ക് വേണ്ടിയാണെന്നും എന്തിന് വേണ്ടിയാണെന്നുമുള്ള ചോദ്യങ്ങൾ ഉയരുകയാണ്.
അതിനിടെ, യു.എ.ഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടുകള്‍ നോക്കിയിരുന്ന ഒരു സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ വിരട്ടി സ്വപ്ന സുരേഷ് 74 ലക്ഷം സമാഹാരിച്ചതായി എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചു. ബാങ്കിലെ ഉദ്യോഗസ്ഥന് തന്നെയാണ് ഈ വിവരം എന്‍.ഐ.എയോട് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് സംഭവം ഉണ്ടായത് . തന്നെ ഭീഷണിപ്പെടുത്തിയാണ് സ്വപ്ന ഡോളര്‍ വാങ്ങിപ്പിച്ചതെന്നും ഇതിന് തത്തുല്യമായ തുക ഇന്ത്യന്‍ കറന്‍സിയായി യൂണിടാക് ഉന്നതന് തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വച്ച് കൈമാറിയെന്നും ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയെന്നാണ് വിവരം.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…