വാഷിംഗ്ടണ്‍ ഡിസി : ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക് കടന്നു. ഇതുവരെ ലോകവ്യാപകമായി 47,99,266 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,16,519 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.18,56,566 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള യു.എസില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്നലെ 19,891 പേര്‍ക്ക് കൂടി യു.എസില്‍ രോഗം സ്ഥിരീകരിച്ചു. 865 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 90,978 ആയി. ആകെ 15.27 ലക്ഷം പേര്‍ക്കാണ് യു.എസില്‍ കോവിഡ് ബാധിച്ചത്. രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള റഷ്യയില്‍ 2.81 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധ. ഇന്നലെ 9709 പേര്‍ക്ക് സ്ഥിരീകരിച്ചു. 94 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം റഷ്യയില്‍ 2631 ആയി.
കോവിഡ് കനത്ത നാശം വിതച്ച യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, യു.കെ എന്നിവിടങ്ങളില്‍ മരണസംഖ്യക്ക് കുറവുവന്നത് ആശ്വാസത്തിനിടയാക്കി. സ്‌പെയിനില്‍ 87, ഇറ്റലിയില്‍ 145, യു.കെയില്‍ 170 എന്നിങ്ങനെയാണ് ഇന്നലെ മരണം. അതേസമയം, ഫ്രാന്‍സില്‍ 483 പേര്‍ കൂടി മരിച്ച് ആകെ മരണം 28,000 കടന്നു. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 15,27,664, റഷ്യ- 2,81,752, സ്‌പെയിന്‍- 2,77,719, ബ്രിട്ടന്‍- 2,43,695, ബ്രസീല്‍- 2,41,080, ഇറ്റലി- 2,25,435, ഫ്രാന്‍സ്- 1,79,569, ജര്‍മനി- 1,76,651, തുര്‍ക്കി- 1,49,435, ഇറാന്‍- 1,20,198, ഇന്ത്യ- 95,698. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം – 90,978, റഷ്യ- 2,631, സ്‌പെയിന്‍- 27,650, ബ്രിട്ടന്‍- 34,636, ബ്രസീല്‍- 16,118, ഇറ്റലി- 31,908, ഫ്രാന്‍സ്- 28,108, ജര്‍മനി- 8,049, തുര്‍ക്കി- 4,140, ഇറാന്‍- 6,988, ഇന്ത്യ- 3,025.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…